Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

152 വിമാനങ്ങള്‍ വില്‍പനയ്ക്ക്... സുന്ദരികളായ 152 വിമാനങ്ങള്‍ കയ്യില്‍ കാശുള്ള ആര്‍ക്കും വാങ്ങാം

19 OCTOBER 2020 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കൈയില്‍ കാശുള്ള ആര്‍ക്കും വാങ്ങാം ഇന്ത്യാ മഹാരാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍. ഒന്നോ രണ്ടോ എണ്ണമല്ല കാഴ്ചയില്‍ സുന്ദരികളായ 152 വിമാനങ്ങളാണ് വിമാനത്താവള കമ്പോളത്തില്‍ വില്‍പനയ്ക്കു നിരത്തിയിരിക്കുന്നത്. കടം കയറി മുടിഞ്ഞാല്‍ ങ്ങനയുണ്ടാകുമോ ഒരു ഗതികേട്. ഒരു പതിധിവരെ ഇന്നാട്ടിലെ കെഎസ്ആര്‍ടിസിയുടെ അതേ നിവൃത്തികേട് എന്നു പറയാതെ വയ്യ.

മഹാരാജാവിന്റെ ചിത്രം പതിഞ്ഞ എയര്‍ ഇന്ത്യ വിമാനം പറക്കാന്‍ തുടങ്ങിയിട്ട് എണ്‍പതു വര്‍ഷത്തോളമായി. ഒരിക്കലും ആകാശക്കമ്പോളത്തില്‍ ഉയരങ്ങള്‍ താണ്ടി പറക്കാനാവാതെ ചിറകറ്റു വീഴുന്ന ഗതിവന്നതോടെയാണ് തറയും തറവാടും ഉള്‍പ്പെടെ എയര്‍ ബസ് ജംബോ വിമാനങ്ങള്‍ മൊത്തക്കച്ചവടത്തിന് വെച്ചിരിക്കന്നത്.

രാജ്യത്തിന്റെ കടലും കരയും ആകാശവും വരെ മോദി സര്‍ക്കാര്‍ വിറ്റുകൊണ്ടിരിക്കെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ കടയടക്കം വില്‍ക്കാന്‍ വച്ചിരിക്കുന്നത് നിവൃക്കേട് ഒന്നുകൊണ്ടു മാത്രമാണ്. പല തലത്തിലായി 65,000 കോടി രൂപ കടം കയറിയ എയര്‍ ഇന്ത്യ തറവാട് മുടിഞ്ഞപ്പോഴാണ് നിവൃത്തിയില്ലാതെ മഹാരാജാവിനെ ഉള്‍പ്പെടെ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രൗഢമായ വിമാന കമ്പനി വില്‍ക്കാന്‍ തീരുമാനം. ഒരിക്കലും നന്നാകരുതെന്ന് നടത്തിപ്പുകാര്‍ നിശ്ചയിച്ചാല്‍ ഒരു പ്രസ്ഥാനവും നിലംതൊടില്ലെന്നതിന് ഉദാഹരണമമാല്ലോ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളുമൊക്കെ. സമയത്ത് പറക്കില്ല, പറന്നാല്‍തന്നെ യാത്രക്കാരോടു പരുക്കന്‍ ഭാവം, പതിവു സമരം തുടങ്ങി എയര്‍ ഇന്ത്യയുടെ സേവനം മടുത്തപ്പോഴാണല്ലോ ഇന്ത്യയില്‍ സ്വകാര്യ കമ്പനികള്‍ പറന്നുകയറിയത്.

ഇപ്പോഴിതാ എയര്‍ ഇന്ത്യയുടെ വിദേശ വിമാന സര്‍വീസുകള്‍ ഏറെയും ഏറ്റെടുക്കാന്‍ ഇന്‍ഡിഗോയും ടാറ്റ വിസ്താരയുമൊക്കെ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു. പക്ഷെ ചില്ലറ വില്‍പനയില്ല വേണമെങ്കില്‍ മൊക്കച്ചവടമേയുള്ളു എന്നാണ് നിലവിലവില്‍ സര്‍ക്കാരിന്റെ നിലപാട്. ആദ്യം 76 ശതമാനം സ്വത്തുവക വില്‍ക്കാനായിരുന്നു തീരുമാനം. ഇപ്പോഴിതാ വിമാനവും വിമാനത്താവളത്തിലെ വര്‍ക്ക് ഷോപ്പും പാര്‍ക്കിംഗ് ബേയും ഹോട്ടലും ഓഫീസ് കെട്ടിടവും വിമാന ഷെഡ്ഡും എന്നു വേണ്ട നട്ടുബോള്‍ട്ടുകളും പണിസാമഗ്രികള്‍ വരെ കൂട്ടി വില പറയൂ എന്നാണ് സര്‍ക്കാരിന്റെ പക്ഷം.

എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും കൂടി ആകെ യുള്ള 152 വിമാനങ്ങളില്‍ 42 എണ്ണം മാത്രമാണ് സ്വന്തം ആധാരത്തിലുള്ളത്.ബാക്കിയുള്ളവ ദീര്‍ഘകാല കരാറില്‍ വിവിധ വിമാന കമ്പനികളില്‍ നിന്ന് വാടയ്ക്കെടുത്ത് പറപ്പിക്കുകയാണ്.രണ്ടു പതിറ്റാണ്ടു വരെ രാജ്യത്തെ വിമാന സര്‍വീസില്‍ 70 ശതമാനവും പറപ്പിച്ചിരുന്ന എയര്‍ ഇന്ത്യയ്ക്ക് നിലവില്‍ 13 ശതമാനം മാത്രമാണ് പ്രാതിനിധ്യം.

എന്നുവെച്ചാല്‍ നൂറില്‍ 13 പേര്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ 87 ശതമാനം പേരും മറ്റ് കമ്പനികളുടെ വിമാനങ്ങളില്‍ പറക്കുന്നു. വിദേശ യാത്രയിലും മെച്ചമല്ല എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും പങ്കാളിത്തം. വിദേശ സര്‍വീസില്‍ 18 ശതമാനം മാത്രമേ സര്‍ക്കാര്‍ വിമാനത്തെ ആശ്രയിക്കുന്നുള്ളു. ഈ രണ്ടു കമ്പനികളിലും കൂടി 18,000 ജീവനക്കാരുണ്ട്. ഇവരെ കൂടി ഏറ്റെടുക്കണം എന്ന കരാറിലാണ് വിമാന കമ്പനി വില്‍ക്കാന്‍ സര്‍ക്കാര്‍ തുടരെ പരസ്യം നല്‍കുന്നത്.

ചിറകറ്റു വീഴുന്നതിനു മുന്‍പ് വിമാനങ്ങള്‍ കടയടക്കം വിറ്റാല്‍ പിന്നെ സ്വകാര്യ കമ്പനികളുടെ മാത്രം വകയാവും വിമാനത്താവളങ്ങള്‍. ജെറ്റ് എയര്‍വെയ്സും സഹാറയും കിംഗ്ഫിഷറും ജെറ്റ് ലൈറ്റുമൊക്കെ നിലച്ചുപോയിരിക്കെ ഇനി ഒന്നോ രണ്ടോ സ്വകാര്യ കുത്തകകളും വിദേശ വിമാന കമ്പനികളും ഇന്ത്യയ്ക്കുള്ളിലും പുറത്തേക്കും പറക്കുന്ന കാലം വിദൂരമില്ല. സ്വന്തം വിമാനം എന്ന അഭിമാനത്തോടെ പറക്കാന്‍ സ്വന്തം രാജ്യത്തിന് വിമാനമില്ലാത്ത പൗരന്‍മാരാകും ഇവിടത്തെ 135 കോടി ജനങ്ങള്‍.

 

L"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (12 minutes ago)

ഇനി ദളപതി യുഗം  (20 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (33 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends