ശിവശങ്കറിന്റെ വിധി ഇന്നറിയാം...ചങ്കിടിപ്പില്‍ പിണറായി... ആ എല്ലുരോഗി മുഖ്യന്റെ നട്ടെല്ലുമായി മെഡിക്കല്‍ കോളേജില്‍...

രോഗമൊന്നുമില്ലാതെ സര്‍ക്കാര്‍ ചെലവില്‍ ഐസിയുവിലെ എസി മുറിയില്‍ പുതച്ചുകിടക്കുകയാണ് ശിവശങ്കര്‍. അത്യാസന്ന നിലയിലായതു കൊണ്ടല്ല ഇദ്ദേഹം മണിക്കൂറുകള്‍ എണ്ണിക്കഴികയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നേ ദിവസം ഹൈക്കോതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടാതെ വരികയും ഇയാള്‍ക്ക് ഒരു രോഗവുമില്ലെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് എഴുതി ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്താല്‍ ശിവശങ്കറിന്റെയും പിണറായി വിജയന്റെ മുഖ്യമന്ത്രി കസേരയുടെയും ഭാവി അവതാളത്തിലാകും.
എല്ലുരോഗിയെന്നോ ഞരമ്പുരോഗിയെന്നോ റിക്കാര്‍ഡ് ചാര്‍ത്തി രക്ഷപ്പെടാന്‍ ശിവശങ്കറും രക്ഷപ്പെടുത്താന്‍ സര്‍ക്കാരും നടത്തുന്ന നീക്കത്തില്‍ ഉടനറിയാം തീരുമാനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ മെഡിക്കല്‍ സംഘം എംആര്‍ഐ, സിടി സ്‌കാന്‍ റിപ്പോര്‍ട്ടുകളുടെയും ഇതര വിദഗ്ധപരിശോധനകളുടെയും അടിസ്ഥാനത്തില്‍ ഇന്ന് വിധി പറയും. ഇതേ സമയം ചോദ്യം ചെയ്യലും അറസ്റ്റും ഒഴിവാക്കാന്‍ ശിവശങ്കര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയാണ്. ഈ ജാമ്യാപേക്ഷയിലെ വിധിയാണ് ആശുപത്രിയിലെ വിധിയെഴുത്തിനേക്കാള്‍ തലേവര നിര്‍ണയിക്കുന്നത്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചാല്‍ ശിവശങ്കറിന് വീണ്ടും രോഗം മൂര്‍ച്ഛിക്കുകയോ വിദഗ്ധ ചികിത്സയും പരിശോധിക്കുകയും വേണ്ട രോഗിയാണെന്ന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇടപെടലില്‍ തയാറാക്കിക്കുകയോ ചെയ്യേണ്ടിവരുമോ എന്ന സംശയവുമുണ്ട്. കാരണം അത്രത്തോളം വലിയ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നതായാണ് സൂചനകള്‍.
സന്ധിവാതത്തെത്തുടര്‍ന്നുള്ള പുറം വേദനയും വേദനസംഹാരി മാത്രം കഴിക്കേണ്ട കഴുത്തു വേദനയുമല്ലാതെ ശിവശങ്കറിന് യാതൊരു വിധ രോഗങ്ങളുമില്ലെന്ന് ഇതോടകം നടത്തിയ പരിശോധനാ ഫലയങ്ങള്‍ക്കു പിന്നാലെയാണ് സൈനിക ആശുപത്രിയിലെയും ശ്രീചിത്തിര മെഡിക്കല്‍ സെന്ററിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധന കൂടി ഇതേ ശിവശങ്കര്‍ താല്‍പര്യപ്പെടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധര്‍ ഇദ്ദേഹത്തിനു രോഗമൊന്നുമില്ലെന്ന് ഇന്ന് വിധിയെഴുതിയാല്‍ കസ്റ്റംസ് നിമിഷം വൈകാതെ ഡിസ്ചാര്‍ജ് വാങ്ങി ആളെ കസ്റ്റഡിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും. മുന്‍കൂര്‍ ജാമ്യാമപേക്ഷ മുന്നോട്ടു വയ്ക്കുന്ന സാഹചര്യം കൂടി കണ്ടാണ് ശിവശങ്കറിന് മെഡിക്കല്‍ കോളജിനു പുറത്തുനിന്നുള്ള സംഘത്തിന്റെ പരിശോധനകൂടി വേണമെന്ന് ശിവശങ്കറിന് വക്കീല്‍ ഉപദേശം കിട്ടിയിരിക്കുന്നത്. മാനസിക സംഘര്‍ഷം, ശരീരവേദന എന്നിവ മുന്‍നിറുത്തി ഒരാഴ്ച ഇദ്ദേഹത്തിന് വിശ്രമം വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സംഘടിപ്പിക്കുകയാണ് നിലവിലെ നീക്കം. ഇങ്ങനെയൊന്നു കിട്ടിയാല്‍ മുമ്പ് ഇ.ഡിക്കു കിട്ടിയെ ഇരുട്ടടി പോലെ ചോദ്യം ചെയ്യല്‍ മുന്നോട്ടുവയ്ക്കുകയോ ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടുകയോ ചെയ്യാം. ഇത് കിട്ടാതെ വരുമോ എന്ന ഭയം അലട്ടുന്നതിനാലാണ് എങ്ങനെയും ആശുപത്രി വാസം എങ്ങനെയും മുന്നോട്ടുവിടാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നത്.
ഇന്നേ ദിവസം മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നില്ലെങ്കില്‍ കസ്റ്റംസ് മാത്രമല്ല സിബിഐ ഉള്‍പ്പെടെ വിവിധ സംഘങ്ങളാണ് മൊഴിയിലെ വൈരുദ്ധ്യങ്ങളും വ്യക്തമായ തെളിവുകളുമായി ശിവശങ്കറിനെ കാത്ത് കൊച്ചിയിലും തിരുവനന്തപുരത്തും തമ്പടിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ വീതം ശിവശങ്കര്‍ സ്വപ്നയെ കാണാന്‍ ഫ്ളാറ്റില്‍ എത്തിയിരുന്നു എന്നതും രാവെന്നോ പകലെന്നോ ഇല്ലാതെ സ്വപ്നയും ശിവശങ്കറും തമ്മില്‍ നടത്തിയിരുന്ന ആയിരക്കണക്കിനായ ഫോണ്‍, വാട്സ് ആപ്, ഈ മെയില്‍ ആശയവിനിമയങ്ങളും മാത്രമല്ല ഇരവരും ഒരുമിച്ച് നടത്തിയ വിദേശ യാത്രകള്‍ ,വിദേശത്തു നടത്തിയ കൂടിക്കാഴ്ചകള്‍, സഹവാസം എന്നിവയെല്ലാം തെളിവുകളാക്കിയുള്ള ചോദ്യം ചെയ്യലാണ് നടത്തേണ്ടിയിരിക്കുന്നത്. യുഎഇ, ഒമാന്‍, ദുബായ് എന്നിവിടങ്ങളില്‍ മാത്രമാണ് സ്വപ്നപ്രഭയുമായി യാത്ര നടത്തിയതെന്ന മൊഴി വ്യാജമാണെന്നും വേറെയും വിദേശയാത്രകളും സന്ദര്‍ശനങ്ങളും നടന്നിട്ടുണ്ടെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ ബാങ്ക് മാനേജര്‍ക്കുമേല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികാരഭീഷണി മുഴക്കി രണ്ടു കോടിയോളം ഡോളര്‍ വാങ്ങിയതും ഇതുമായി
സ്വപ്നയ്ക്കൊപ്പം വിദേശത്തു പോയതും ഈ പണം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതുമൊക്കെ കുരുക്കുകളായി മാറും. മുസ്ലീം തീവ്രവാദി സംഘങ്ങളുമായി സ്വപ്നയ്ക്കുള്ള ബന്ധവും തോക്കുകടത്തുമൊക്കെ തെളിവായിരിക്കെ ശിവശങ്കര്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്ന ചുമതലയും ഉത്തരവാദിത്വവും മറന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് ഇനിയുള്ള ഗുരുതര വീഴ്ച.
യുഎഇ കോണ്‍സലേറ്റിലെ നയതന്ത്ര ബാഗേജില്‍ വന്ന സ്വര്‍ണക്കട്ടികള്‍ പുറത്തെടുക്കാന്‍ ജൂലൈ ഒന്നിന് സ്വപ്ന സുരേഷ് നടത്തിയ സമ്മര്‍ദത്തില്‍ താന്‍ വീണില്ലെന്ന തന്ത്രമാണ് ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ നിരത്തിയിരിക്കുന്നത്. നിലവില്‍ സ്വപ്നയെ തള്ളിപ്പറയുന്ന തന്ത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ജൂലൈ രണ്ടിന് പല തവണ സ്വപ്നയും സന്ദീപും ശിവശങ്കറെ വിളിച്ചതും ജൂലൈ നാലിനു അര്‍ധരാത്രി സ്വപ്ന ഇപ്പോഴത്തെ ഭര്‍ത്താവിനൊപ്പം ശിവശങ്കറിന്റെ മുറിയിലെത്തിയതുമൊക്കെയായ സാഹചര്യങ്ങള്‍ ദുരൂഹമാണ്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് പരിശോധന ഒഴിവാക്കി നയതന്ത്ര ബേഗേജ് പരിശോധന ഒഴിവാക്കി വിട്ടുനല്‍കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടതായി ശിവശങ്കര്‍ പറയുമ്പോള്‍ ഒരു ചോദ്യം ബാക്കി നില്‍കുന്നു. സ്വപ്നയ്ക്കും സന്ദീപിനും മൂന്നു വര്‍ഷമായി കള്ളക്കടത്തും കോടികളുടെ കമ്മീഷന്‍ ഇടപാടുകളും തീവ്രവാദികള്‍ ഉള്‍പ്പെടെ സംഘങ്ങളുമായി ബന്ധവുമുണ്ടെന്ന് അറിയാമായിരുന്ന ശിവശങ്കര്‍ ആ ദിവസങ്ങളില്‍ നടത്തിയ ഫോണ്‍ കോളുകള്‍ സംശയത്തിന് ഇടനല്‍കുന്നു. ശിവശങ്കറിന്റെ ആസ്തി ഇടപാടുകളില്‍ രഹസ്യമായി നടന്നുവരുന്ന വിവിധ ഏജന്‍സികളുടെ അന്വേഷണത്തില്‍ സ്വപ്നയും ശിവശങ്കറും തമ്മില്‍ വന്‍പണമിടപാടു നടന്നതായി തെളിഞ്ഞാല്‍ ശിവശങ്കര്‍ ജാമ്യമില്ലാതെ അകത്തുപോകും. കേരളം ഞെട്ടും. ദേശദ്രോഹക്കുറ്റം ചെയ്ത ഉന്നത ഉദ്യോഗസ്ഥനെ പൊന്നുപോലെ കൂടെ നിറുത്തി പിണറായി വിജയന് മുഖ്യമന്ത്രിര കസേരയില്‍ ഒരു നിമിഷം ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയാകും. സിപിഎം നേതൃത്വത്തിനു പോലും നീതീകരിക്കാന്‍ പറ്റാത്ത ഗതികേടും കുരുക്കുമായിത്തീരും ശിവശങ്കരനെതിരെയുള്ള കുറ്റപത്രം.
" f
https://www.facebook.com/Malayalivartha