കെ.എം മാണിക്കെതിരായ ബാർ കോഴക്കേസ് പിൻവലിക്കാൻ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി കോഴ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബിജു രമേശ്

ബാറുടമ ബിജു രമേശിൻറെ പുതിയ വെളിപ്പെടുത്തലിൽ ജോസ് കെ മാണി കുടുങ്ങിയിരിക്കുകയാണ്. കെ.എം മാണിക്കെതിരായ ബാർ കോഴക്കേസ് പിൻവലിക്കാൻ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി കോഴ വാഗ്ദ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല 10 കോടി രൂപയാണ് വാഗ്ദാനം ചെയ്തെന്ന് ബാറുടമ ബിജു രമേശ് പറഞ്ഞു . ആദ്യം ഭീഷണിപ്പെടുത്തിലായിരുന്നു ജോസ് കെ മാണിയുടെ ഭാഗത്ത് നിന്നുമുണ്ടായത്...പിന്നീട് , പണം വാഗ്ദാനം ചെയ്തുവെന്നും ബിജു രമേശ് പറഞ്ഞു. ബാറുടമ ജോൺ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകൾ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുയാണ് .ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ ഗൂഢാലോചനയെന്ന കേരള കോണ്‍ഗ്രസിനുവേണ്ടി സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നതിന് പിന്നാലെയാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ .. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് .
സംഭവം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അറിയാമായിരുന്നുവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട് . തന്റെ ഫോണിൽ ജോസ് കെ.മാണി ബിജു രമേശിനെ വിളിച്ചിരുന്നുവെന്നും എന്നാൽ എന്താണ് സംസാരിച്ചതെന്ന് അറിയില്ലെന്നും ബാറുടമ ജോൺ കല്ലാട്ട്. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട വിഷയമാണ് സംസാരിച്ചതെന്ന് അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാർ കോഴക്കേസ് പിൻവലിക്കാൻ ജോസ് കെ.മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ബാറുടമ ബിജു രമേശിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജോസ് കെ.മാണി ആദ്യം ഭീഷണിപ്പെടുത്തിയെന്നും, പിന്നീട് പണം വാഗ്ദാനം ചെയ്തുവെന്നും ബിജു രമേശ് പറഞ്ഞിരുന്നു. ബാറുടമ ജോൺ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചതെന്നും ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകൾ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.
https://www.facebook.com/Malayalivartha