പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ഫോട്ടോ മൊബൈല്‍ ഫോണ്‍വഴി പ്രചരിപ്പിച്ചു; 21കാരൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ഫോട്ടോ പ്രചരിപ്പിച്ചു . ശേഷം ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ കറങ്ങി നടന്നു. ഒടുവിൽ പോലീസ് പൊക്കിയെടുത്തു. സംഭവം നടന്നത് ചെന്നിത്തല -തൃപ്പെരുന്തുറയിലാണ് . പെൺക്കുട്ടിയുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍വഴി പ്രചരിപ്പിച്ച യുവാവിനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .
ചെന്നിത്തല -തൃപ്പെരുന്തുറ ഇരമത്തൂര്‍ കണ്ണമ്ബള്ളില്‍ വീട്ടില്‍ ദിനേശിെന്റ മകന് ഹരികൃഷ്ണനാണ് (21) ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഒളിവിലിരുന്ന പ്രതിയെ മാന്നാര്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ നുഅമാന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.എല്‍. മഹേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീജ, പ്രമോദ് സി.പി.ഒമാരായ ഹാഷിം, അരുണ്‍ പാലയൂഴം, സിദ്ദീഖ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഐ.ടി ആക്ട്, പോക്സോ ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു .
https://www.facebook.com/Malayalivartha