അച്ഛന്റെ കഴുത്തുമുറിച്ചതിന് ശേഷം മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു ; കുടുംബത്തിൽ വില്ലനായി പബ്ജി

കുട്ടികളെയെല്ലാം അടിമയാക്കി വച്ചിരിക്കുന്ന ഒരു ഗെയിമാണ് പബ്ജി. അതിന്റെ പേരിൽ വീട്ടിൽ ഉണ്ടാകുന്ന കലഹങ്ങളും മറ്റും വലുതാണ്. ഇപ്പോൾ ഇതാ പബ്ജി കളിക്കുന്നത് വിലക്കിയ അച്ഛനെ മകന്‍ കഴുത്തുമുറിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. അച്ഛന്റെ കഴുത്തുമുറിച്ചതിന് ശേഷം മകന്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. യുവാവും അച്ഛനും ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയിലാണ്.മകൻ മയക്കുമരുന്നിന് അടിമയാണെന്ന് അമീറിന്റെ ബന്ധുക്കള്‍ പറയുന്നു. ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഈ സംഭവം.
മീററ്റില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ചൈനീസ് ഗെയിമിങ്ങ് ആപ്പായ പബ്ജിക്ക് അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ വിലക്കേർപ്പെടുത്തിയിരുന്നു . ഗെയിമിന് മുന്‍പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെ അച്ഛന്‍ എതിര്‍ത്തു. അച്ഛന്റെ വിമര്‍ശനത്തില്‍ പ്രകോപിതനായ മകന്‍ അമീറാണ് കത്തി ഉപയോഗിച്ച് അച്ഛന്റെ കഴുത്തുമുറിച്ചത്. നിരവധി തവണയാണ് കത്തി ഉപയോഗിച്ച് യുവാവ് അച്ഛനെ ആക്രമിച്ചത്. അച്ഛന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് അതേ കത്തി തന്നെ ഉപയോഗിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരെയും മീററ്റ് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha