Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ആയിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും ഇല്ലാത്തതൊന്ന് ഉണ്ടാക്കിയെടുക്കാന്‍ ഒരാള്‍ക്കും കഴിയില്ല; നിങ്ങള്‍ കണ്ടുശീലിച്ച നിങ്ങളുടെ നേതാക്കളെയും ഈയുള്ളവനേയും ഒരേ തുലാസില്‍ തൂക്കാന്‍ ഒരുമ്ബെട്ടാല്‍ നിരാശമാത്രമേ ബാക്കിയാകൂ; പൊളിച്ചടുക്കി കെ ടി ജലീൽ

19 OCTOBER 2020 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തെന്നും അതില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നും പ്രചരണങ്ങള്‍ ഉണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ .പ്രചരണങ്ങക്കൊക്കെ മറുപടിയുമായി മന്ത്രി കെ ടി ജലീല്‍ രംഗത്ത് വന്നിരിക്കുകയാണ് . നിങ്ങള്‍ കണ്ടുശീലിച്ച നിങ്ങളുടെ നേതാക്കളെയും ഈയുള്ളവനേയും ഒരേ തുലാസില്‍ തൂക്കാന്‍ ഒരുമ്ബെട്ടാല്‍ നിരാശമാത്രമേ ബാക്കിയാകൂ എന്നും ജലീല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ആയിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും, ഇല്ലാത്തതൊന്ന് ഉണ്ടാക്കിയെടുക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എന്നും എന്‍്റെ ആത്മധൈര്യമെന്നും അദ്ദേഹം വ്യക്തമാക്കി .

 

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ജന്മഭൂമിയും ചന്ദ്രികയും പിന്നെ മാധ്യമവും
.....................................
തലേദിവസം (18.10.20) "ജന്മഭൂമിയില്‍"വന്ന മുന്‍പേജ് വാര്‍ത്ത ഏതാണ്ടങ്ങിനെതന്നെ പിറ്റേദിവസം "ചന്ദ്രിക"(19.10.20) യുടെ മുന്‍പേജ് വാര്‍ത്തയായും വരുന്നത് പുതിയ സാഹചര്യത്തില്‍ വലിയ അല്‍ഭുതമുള്ള കാര്യമല്ല. എന്നെ സംബന്ധിക്കുന്ന വാര്‍ത്തകളില്‍ സമാന സ്വഭാവം വഴിത്തിരിവു പത്രമായ "മാധ്യമ"വും അനുവര്‍ത്തിക്കുന്നത് വായനക്കാര്‍ മറന്നുകാണാന്‍ ഇടയില്ല. ഇവരോടൊക്കെ ഒന്നേ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ കണ്ടുശീലിച്ച നിങ്ങളുടെ നേതാക്കളെയും ഈയുള്ളവനേയും ഒരേ തുലാസില്‍ തൂക്കാന്‍ ഒരുമ്ബെട്ടാല്‍ നിരാശമാത്രമേ ബാക്കിയാകൂ. അന്യന്‍്റെ കീശയിലെ പണം കണ്ട്, മതത്തിന്‍്റെ പേരും പറഞ്ഞ് സ്ഥാപനങ്ങള്‍ നടത്തിയും ബിസിനസ്സുകള്‍ സംഘടിപ്പിച്ചും ആര്‍ഭാടജീവിതം നയിക്കുന്ന ലീഗ് - ബി.ജെ.പി - ജമാഅത്തെ ഇസ്ലാമി നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് കരുതാന്‍ ന്യായമായും ബന്ധപ്പെട്ടവര്‍ക്ക് അവകാശമുണ്ട്. പക്ഷെ ആ ഗണത്തില്‍ ഇടതുപക്ഷത്തുള്ളവരെക്കൂട്ടിയാല്‍ നിങ്ങള്‍ അബദ്ധത്തില്‍ ചാടുകയേ ഉള്ളൂ.

എന്‍്റെ ഗണ്‍മാന്‍്റെ ഫോണ്‍ പിടിച്ചെടുത്തെന്നും അതില്‍ ചില നിര്‍ണ്ണായക വിവരങ്ങളുണ്ടെന്നുമൊക്കെയാണല്ലോ പ്രചരണം. ആയിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും, ഇല്ലാത്തതൊന്ന് ഉണ്ടാക്കിയെടുക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എന്നും എന്‍്റെ ആത്മധൈര്യം. കൂടെയുള്ളവരുടെ ഫോണ്‍ ഉപയോഗിച്ച്‌ അവിഹിതം ചെയ്യുന്ന മുഖ്യനും മന്ത്രിമാരും കഴിഞ്ഞ UDF സര്‍ക്കാരില്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഈ സര്‍ക്കാരില്‍ അത്തരക്കാരുണ്ടാകുമെന്ന പൂതി മനസ്സില്‍ വെച്ചാല്‍മതി. മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന സ്ഥാപനങ്ങളുടെ എക്കൗണ്ട് നമ്ബറുകളിലേക്ക് വഴിയേ പോകുന്നവന്‍ ഒന്നെത്തിനോക്കിയാല്‍ ഉരിഞ്ഞു വീഴുന്നതേയുള്ളൂ അക്കൂട്ടരുടെ പകല്‍മാന്യതയുടെ മൂടുപടം.

എല്ലാ ഇലക്‌ട്രോണിക് തെളിവുകളും അന്വേഷണ ഏജന്‍സികളുടെ കയ്യിലുണ്ടെന്നറിഞ്ഞിട്ടും ഭയലേശമന്യേ ഒരു മാധ്യമ മുതലാളിയുടെ മുന്നിലും കൈകൂപ്പി യാചിക്കാതെ, സധൈര്യം മുന്നോട്ടു പോകാന്‍ കഴിയുന്നത് ഒരണുമണിത്തൂക്കം തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യം കൊണ്ടുതന്നെയാണ്. സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തിന്‍്റെയും ഹവാല ഇടപാടിന്‍്റെയും വേരുകള്‍ തേടിയുള്ള ഏതൊരാളുടെയും അന്വേഷണയാത്ര ചെന്നെത്തുക ലീഗ് - ജമാഅത്തെ ഇസ്ലാമി - ബി.ജെ.പി നേതാക്കളുടെ വീട്ടുമുറ്റത്തും അവര്‍ നടത്തുന്ന സ്ഥാപനങ്ങളുടെ അകത്തളങ്ങളിലുമായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്? കൂടുതല്‍ പറയിപ്പിക്കാതിരുന്നാല്‍ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും നന്നു.

ഞാന്‍ ലീഗിലുണ്ടായിരുന്ന കാലത്ത് അഥവാ എല്ലാ തട്ടിപ്പും വെട്ടിപ്പും പറ്റിപ്പും ഹലാലാക്കപ്പെട്ട (അനുവദനീയമാക്കപ്പെട്ട) കാലത്ത് കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും ഭൂതക്കണ്ണാടി വെച്ച്‌ നോക്കിയിട്ട് ഒരഞ്ചുപൈസയുടെ ക്രമക്കേട് ഞാന്‍ നടത്തിയതായി കണ്ടെത്താനായിട്ടില്ല. എന്നിട്ടല്ലേ വി. മുരളീധരന്‍്റെയും സുരേന്ദ്രന്‍്റെയും ബൈനോക്കുലര്‍ വെച്ചുള്ള ഇപ്പോഴത്തെ നോട്ടം? എനിക്കെതിരെ നുണക്കഥകള്‍ പടച്ചുവിടുന്നതിനു പകരം, ചന്ദ്രികയിലെ ജീവനക്കാര്‍ക്ക് പണിയെടുത്ത വകയില്‍ കൊടുക്കാനുള്ള ശമ്ബള കുടിശ്ശിക കൊടുത്തു തീര്‍ക്കാനല്ലേ ലീഗ് നേതൃത്വം മിനക്കെടേണ്ടത്?
"മാധ്യമ"വും തഥൈവ.

ഞാന്‍ സമര്‍പ്പിച്ച അക്കൗണ്ട് ഡീറ്റെയില്‍സും എന്‍്റെയും ഞാനുമായി ബന്ധപ്പെട്ടവരുടെയും ടെലഫോണ്‍ വിശദാംശങ്ങളും ഏതന്വേഷണ ഏജന്‍സികള്‍ക്കും മുടിനാരിഴകീറി പരിശോധിക്കാം. അതിനുള്ള സമ്മതം, ആയിരംവട്ടം, നേരത്തെതന്നെ നല്‍കിയിട്ടുള്ളതാണ്. അതൊരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. "മേപ്പുര ഇല്ലാത്തവനെന്തു തീപ്പൊരി?" (ഇന്നലത്തെ ജന്‍മഭൂമിയുടെയും ഇന്നത്തെ ചന്ദ്രികയുടെയും മുന്‍പേജ് വാര്‍ത്തകളാണ് ഇമേജായി കൊടുത്തിരിക്കുന്നത്).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (5 minutes ago)

ഇനി ദളപതി യുഗം  (13 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (26 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (53 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends