കൊല്ലം ശക്തികുളങ്ങര മരിയാലയം ജംക്ഷനില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
കൊല്ലം ശക്തികുളങ്ങര മരിയാലയം ജംക്ഷനില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക ദാരുണാന്ത്യം. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അവരെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
സ്വകാര്യ ബസ് അമിത വേഗതയില്‍ എതിര് ദിശയിലെത്തിയാണ് വാനുമായി കൂട്ടിയിടിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. സംഭവസ്ഥലത്ത് വച്ചു തന്നെ വാന്‍ ഡ്രൈവറുടെ ജീവന് നഷ്ടപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha