വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു... മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു. മണിക്കൂറുകള്‍ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രാജസ്ഥാനിലെ കോട്ടയില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രദീപ് നഗറിന്റെ മകള്‍ ഗോര്‍വിക നഗര്‍ ആണ് മരിച്ചത്.
ഭാര്യയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം വിവാഹംകൂടാന്‍ പോയതായിരുന്നു പ്രദീപ് നഗര്‍. സ്ഥലത്തെത്തിയപ്പോള്‍ ഭാര്യയും മൂത്ത മകളും കാറില്‍നിന്നു പുറത്തിറങ്ങി. പ്രദീപ് പിന്നീട് വാഹനം പാര്‍ക്ക് ചെയ്യാനായി പോയി. മക്കള്‍ രണ്ടുപേരും ഭാര്യയ്‌ക്കൊപ്പമുണ്ടെന്നുകരുതി ഇയാള്‍ കാര്‍ ലോക്ക് ചെയ്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി.
രണ്ടുമണിക്കൂറിനുശേഷമാണ് ഇളയകുട്ടി ഒപ്പമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കാറിലെത്തിനോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് കുടുംബം വിസമ്മതിച്ചു.
https://www.facebook.com/Malayalivartha
























