ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...
ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു... ഒടിടി പ്‌ളാറ്റ് ഫോമായ മാക്‌സിന്റെ വെബ്‌സീരിസില്‍ തബു.ഡ്യൂണ്‍ : പ്രൊഫെസി എന്ന സീരിസിലൂടെ ഇടവേളയ്ക്കുശേഷമാണ് തബു ഹോളിവുഡില്‍ എത്തുന്നത്. മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് ആണ് തബുവിന്റെ ആദ്യ സീരിസ്.
ഡ്യൂണ്‍ : ദ സിസ്റ്റര്‍ ഹുഡ് എന്ന പേരില്‍ 2019ല്‍ തുടങ്ങിയ സീരിസാണിത്. ബ്രയാന്‍ ഹെര്‍ബര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്‌സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ ഹുഡ് ഒഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദം ഉള്‍ക്കൊണ്ടാണ് സീരിസ് ഒരുങ്ങുന്നത്.
10,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ സീരിസിലെ കാലം. ഡനീസ് വിലെന്യുകിവിന്റെ വിഖ്യാത ചിത്രം ഡ്യൂണിന്റെ പ്രീക്യലുമായിരിക്കും ഈ സീരിസ്. സീരിസിന്റെ പ്രീമിയര്‍ തീയതി പ്രഖ്യാപിച്ചിട്ടില്ല.
അതേ സമയം തബുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം ക്രൂ ആണ് .
"
https://www.facebook.com/Malayalivartha