കറുത്ത പൊന്നിന്റെ വില ഉയരുന്നു...
കറുത്ത പൊന്നിന്റെ നല്ല കാലം തുടരുമെന്ന് തെളിയിച്ച് കുരുമുളക് വില ഉയരുന്നു. കിലോയ്ക്ക് നാലു രൂപയാണ് കഴിഞ്ഞ ആഴ്ച കൂടിയത്. ഒന്നര മാസത്തിനുള്ളില്‍ 75 രൂപയുടെ വര്‍ദ്ധന. എന്നാല്‍ വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലില്‍ വന്‍കിട കര്‍ഷകരും വ്യാപാരികളും ചരക്ക് പിടിച്ചു വയ്ക്കുന്നത് ഭീഷണിയാകുന്നു.
തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള കുരുമുളകും കേരള വിപണിയിലേക്കു ഒഴുകുകയാണ്. ശ്രീലങ്കയില്‍ വിളവെടുപ്പ് തുടങ്ങി വരുംദിവസങ്ങളില്‍ ഇറക്കുമതി കുരുമുളക് ആഭ്യന്തര വിപണിയില്‍ എത്തിയാല്‍ വില ഇടിയുമെന്ന സൂചനയുമായി വ്യാപാരികള്‍.
സുഗന്ധ വ്യഞ്ജനമാക്കി നാലു മാസത്തിനുള്ളില്‍ കയറ്റുമതി ചെയ്യുമെന്ന ഉറപ്പിലാണ് കുരുമുളക് ഇറക്കുമതി അനുമതിയെങ്കിലും ലൈസന്‍സികള്‍ പ്രാദേശിക വിപണിയില്‍ വില്‍ക്കുകയാണ്. ഇത് പരിശോധിക്കാനായി ബന്ധപ്പെട്ട ഏജന്‍സികള്‍ തയ്യാറാകാറുമില്ല.
അന്താരാഷ്ട വിപണിയില്‍ ഡിമാന്‍ഡും വില കൂടുതലും എരിവ് കൂടുതലുള്ള ഇന്ത്യന്‍ കുരുമുളകിനാണ് .
https://www.facebook.com/Malayalivartha