കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...
കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് മരിച്ച നിലയിൽ കണ്ടെത്തി. വാകത്താനം തോട്ടയക്കാട് താബോർ മാർത്തോമ്മാ ചർച്ച് ഭാഗത്ത് താമസിക്കുന്ന പുതുപ്പറമ്പിൽ ജോർജ് സ്‌കറിയ (60), ഇദ്ദേഹത്തിന്റെ ഭാര്യ മേഴ്‌സി (58), മകൻ അഖിൽ (29)എന്നിവരെയാണ് കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവരെ കാണാനില്ലെന്നു ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വാകത്താനം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ ഇവർ പുതുപ്പള്ളിയിൽ ടെസ്‌റ്റൈൽ് ഷോപ്പ് നടത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. കാറിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവം അറിഞ്ഞ് വാകത്താനം പൊലീസും, ഇവരുടെ ബന്ധുക്കളും കമ്പത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
വാകത്താനം പൊലീസ് മിസിങ് കേസും രജിസ്ട്രർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിനകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്ത് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയെന്ന വിവരമായിരുന്നു ആദ്യം പുറത്ത് വന്നത്.
കോട്ടയം രജിസ്ട്രേഷൻ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. തമിഴ്‌നാട് പൊലീസിൻ്റെ ഫൊറൻസിക് സംഘം സ്ഥലത്തെത്തിയ ശേഷം കാര്‍ തുറന്ന് പരിശോധിച്ചു കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാണെന്ന സംശയത്തിലാണ് പൊലീസ് സംഘം.
ജോർജ് പി സ്കറിയയുടെ കുടുംബത്തിന് രണ്ടരക്കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് അയൽവാസി പറയുന്നത്. ബാങ്ക് വായ്പയും സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങിയ വായ്പയും ഇതിൽ ഉൾപ്പെടും. വീടും സ്ഥലവും വിറ്റ് കടം വീട്ടാനായിരുന്നു ശ്രമം. ഇത് ഏറെക്കാലമായി ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഇതിൽ പ്രയാസത്തിലായിരുന്നു. അഖിലിന് ചെറിയ ഒരു തുണിക്കട ഉണ്ടായിരുന്നു. ഇതിലെ വരുമാനമായിരുന്നു കുടുംബത്തിൻറെ ഏക വരുമാനം. ജോർജ് കർഷകനായിരുന്നു.
നാലു ദിവസത്തിലേറെയായി കുടുംബത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് വിശദീകരണം. ജോർജിനും കുടുംബത്തിനും തുണിക്കച്ചവടമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇവർ കുടുംബസമേതം കാഞ്ഞിരത്തുംമൂട്ടിലാണ് താമസിച്ചിരുന്നത്. തുണിക്കച്ചവടം പൊളിഞ്ഞ് സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെട്ടതിനെ തുടർന്ന് മീനടം തോട്ടക്കാട്ടെ വാടകവീട്ടിലേക്ക് മാറിയിരുന്നു. ഈ വീട് മൂന്നു ദിവസമായി അടഞ്ഞുകിടക്കുകയാണെന്നും നാട്ടുകാർ പറയുന്നു. കുമളി – കമ്പം പാതയിൽ പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്.
കാറിന്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് ജോർജിന്റെയും അഖിലിന്റെയും മൃതദേഹങ്ങൾ കിടുന്നിരുന്നത്. മേഴ്സിയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലുമായിരുന്നു. കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാറിനുള്ളിൽ ചോര ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റുന്നതിനായി ആംബുലൻസ് ഉൾപ്പെടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha