Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ:- ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു... എന്താണ് നോർത്തേൺ ലൈറ്റ്‌സ്...?

13 MAY 2024 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

ശനിയാഴ്ച രാത്രി ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു. അതുവരെ യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രം കണ്ടിട്ടുള്ള ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ്‌സ് ഇന്ത്യയിൽ ആദ്യമായി ദൃശ്യമാവുകയായിരുന്നു. പല നിറങ്ങളില്‍ ആകാശം കണ്ടവര്‍ അമ്പരന്നു.ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ (ഐഐഎ) ജ്യോതിശാസ്ത്രജ്ഞർ ഈ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിക്ക് ചുറ്റും സ്ഥാപിച്ചിട്ടുള്ള ഓൾ സ്കൈ ക്യാമറകള്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ശനിയാഴ്ച സന്ധ്യമുതല്‍ അര്‍ധരാത്രിവരെ ധ്രുവദീപ്തി ലഡാക്കിലെ ആകാശത്ത് വിസ്മയക്കാഴ്ച തീര്‍ത്തുവെന്നും പുലർച്ചെ 2 മണിക്ക് ഈ അദ്ഭുത പ്രതിഭാസം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തിയതായും ഐഐഎ പറയുന്നു.ധ്രുവദീപ്തി എന്നും അറോറ എന്നും നോര്‍ത്തേണ്‍ ലൈറ്റ്സ് എന്നും അറിയപ്പെടുന്ന ഈ പ്രതിഭാസം സാധാരണയായി ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ അതായത് ഉയർന്ന അക്ഷാംശ മേഖലകളിലാണ് കാണപ്പെടുന്നത്. ദക്ഷിണ ധ്രുവങ്ങളില്‍ ഇത് അറോറ ഓസ്ട്രാലിസ് എന്നും ഉത്തര ധ്രുവങ്ങളില്‍ ഇത് അറോറ ബൊറിയാലിസ് എന്നും അറിയപ്പെടുന്നു.

ബഹിരാകാശത്ത് സൗരവാതങ്ങളും ഭൂമിയുടെ കാന്തികമണ്ഡലവും പ്രതിപ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായാണ് ധ്രുവദീപ്തി രൂപപ്പെടുന്നത്. സൗരവാതങ്ങളില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങളെ ഭൂമിയുടെ കാന്തികവലയങ്ങള്‍ ആകര്‍ഷിക്കുകയും ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ച് ധ്രുവദീപ്തി ഉണ്ടാകുകയുമാണ് ചെയ്യുന്നത്. ഈ കൂട്ടിയിടികൾ പ്രകാശം ഉൽപ്പാദിപ്പിക്കുന്നു. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ പറയുന്നത് പ്രകാരം ഭൂമിയുടെ കാന്തികമണ്ഡലത്തിന് ധ്രുവപ്രദേശങ്ങളില്‍ ശക്തി കൂടുതലാണ്.

 

 

വെള്ളി, ശനി ദിവസങ്ങളില്‍ കുറഞ്ഞത് നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയിട്ടുണ്ട്. മെയ് 10, 11 തീയതികളിൽ സെക്കന്‍ഡില്‍ 700 കിലോമീറ്റര്‍ വേഗതയിലെങ്കിലും സഞ്ചരിച്ചാണ് ഇവ ഭൂമിയുടെ അന്തരീക്ഷത്തോട് ഏറ്റവും അടുത്ത് എത്തിയത്. ശരാശരിയേക്കാള്‍ കൂടിയതായരുന്നു ഇവയുടെ തീവ്രത. ശക്തമായ ഈ സൗരകൊ‍ടുങ്കാറ്റ് കശ്മീരിലെ ലഡാക്കിലും എത്തിയതാണ് കശ്മീരിലും ധ്രുവദീപ്തി പ്രത്യക്ഷപ്പെടാന്‍ കാരണം.

 

 

 

കഴിഞ്ഞ 20 വർഷത്തിനിടെ സൂര്യനിൽ നിന്നുണ്ടാകുന്ന ഏറ്റവും ശക്തമായ സൗരകൊ‍ടുങ്കാറ്റായിരുന്നു ഇത്. സൗരകൊ‍ടുങ്കാറ്റ് ശക്തമാകുമ്പോള്‍ മുൻപ് യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രമാണ് നോര്‍ത്തേണ്‍ ലൈറ്റ്സ് ദൃശ്യമായിരുന്നത്. അതേസമയം ധ്രുവദീപ്തിയുടെ ചിത്രം ഇന്ത്യയിൽനിന്നു ലഭിക്കുന്നത് ആദ്യമായിട്ടാണെന്നാണ് ലഡാക്ക് ഹാൻലെ ഒബ്സർവേറ്ററി ക്യാമറ എൻജിനീയർ ഡോർജെ ആംഗ്ചുക് പറയുന്നത്. യുഎസിന്‍റെയും യുകെയുടെയും ചില ഭാഗങ്ങളിലും അറോറകൾ ദൃശ്യമായിരുന്നു.

 

രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ സൗരക്കൊടുങ്കാറ്റാണ് ഭൂമിയില്‍ പതിക്കുന്നത്. തുടര്‍ന്നുള്ള ആകാശ ചിത്രങ്ങള്‍ വടക്കന്‍ യൂറോപ്പില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സെക്കന്‍റില്‍ ശരാശരി 800 കിലോമീറ്റര്‍ വേഗതയിലാണ് സൗരക്കൊടുങ്കാറ്റ് സഞ്ചരിക്കുന്നത്. ഭൂമിയെക്കാള്‍ 17 മടങ്ങ് വിസ്തൃതമായ ഭീമന്‍ സൂര്യകളങ്കത്തില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഉത്തര– ദക്ഷിണ അംക്ഷാംശങ്ങളിലാകും പ്രതിഭാസം കൂടുതലായി അനുഭവപ്പെടുകയെന്നാണ് റീഡിങ് സര്‍വകലാശാലയിലെ ഭൗതിക ശാസ്ത്ര വിഭാഗം പ്രൊഫസര്‍ മാത്യു ഓവന്‍സ് പറയുന്നത്.

 

 

 

വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്കാണ് സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചത് എന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍റ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍റെ കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിക്കുന്നത്. സാറ്റലൈറ്റ്– വൈദ്യുതി ബന്ധം മണിക്കൂറുകളോളം തടസപ്പെടാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ചയോളം പ്രതിഭാസം നീണ്ടു നില്‍ക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തല്‍. ഭൂമിയുടെ കാന്തികമേഖലയില്‍ സാരമായ മാറ്റങ്ങളുണ്ടായേക്കാമെന്നതിനാല്‍ വിമാനക്കമ്പനികള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്. 2003 ഒക്ടോബറില്‍ വീശിയ സൗരക്കൊടുങ്കാറ്റില്‍ സ്വീഡനില്‍ വൈദ്യുതി നിലയ്ക്കുകയും ദക്ഷിണാഫ്രിക്കയിലെ പവര്‍ ഗ്രിഡുകള്‍ക്ക് സാരമായ തകരാറുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

എആര്‍3664 എന്ന സണ്‍സ്‌പോട്ടില്‍ നിന്നാണ് വിസ്‌ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ മേഖല വലിയ പ്രകമ്പനങ്ങള്‍ക്ക് സാക്ഷിയായിരിക്കുകയാണ്. ഈ മേഖല കടുത്ത ചൂടിനാല്‍ കത്തി ജ്വലിക്കുകയാണ്. സൂര്യന്‍ പതിവിനേക്കാളും കൂടുതല്‍ ശക്തമായിട്ടാണ് ഇപ്പോള്‍ സൗര ജ്വാലകളെ പുറന്തള്ളുന്നത്. സൂര്യനില്‍ നിന്ന് കൊറോണല്‍ മാസ് ഇജക്ഷന്‍ സംഭവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹെലിയോസ്‌പെറിക് ഒബ്‌സര്‍വേറ്ററി പുറത്തുവിട്ടിട്ടുണ്ട്. ഇതിലാണ് മൂന്നോളം വിസ്‌ഫോടനങ്ങള്‍ പ്രൈമില്‍ നടന്നതായി സ്ഥിരീകരിച്ചത്.

 

 

സണ്‍സ്‌പോട്ടിന്റെ വലിപ്പം കാരണമാണ് ഇവയുടെ തീവ്രത വര്‍ധിച്ചത്. ഭൂമിയുടെ ഭൗമകാന്തിക സംവിധാനത്തിന് ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ തീജ്വാലകള്‍ പതിച്ചത് ഭൂമിയുടെ കാന്തിക മണ്ഡലത്തിലാണ്. ഇവയ്ക്ക് സൗരജ്വാലകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളത് കൊണ്ടാണ് വലിയ അപകടങ്ങള്‍ ജീവജാലങ്ങള്‍ക്ക് സംഭവിക്കാതിരിക്കുന്നത്. സൂര്യനിലെ റേഡിയേഷനുകള്‍ എന്നിവയെല്ലാം ഒരേസമയം ഇവയെ തുടര്‍ന്ന് ഭൂമിയിലേക്ക് അതിവേഗം സഞ്ചരിക്കും. ഇവ ബഹിരാകാശത്ത് കൂടി കടന്നുവരുന്നതിനാല്‍ ഗ്രഹങ്ങളെ കാര്യമായി ബാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (2 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (3 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (3 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (3 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (3 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (3 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (3 hours ago)

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...  (3 hours ago)

ഇന്ത്യയിൽ 50 ഇ-ബൈക്ക് സ്റ്റോറുകൾ തുറക്കാൻ ഇബൈക്ക്‌ഗോ...  (3 hours ago)

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ  (3 hours ago)

വാഹന ഡീലർമാരുടെ സംതൃപ്‍തി ഉയർന്നു; ജെഎസ്ഡബ്ല്യു എംജി, റോയൽ എൻഫീൽഡ്, ടാറ്റ മോട്ടോഴ്‌സ് മുന്നിൽ  (4 hours ago)

PRIVATE BUS മറ്റന്നാൾ സമര പ്രഖ്യാപനം?  (4 hours ago)

Malayali Vartha Recommends