Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...

16 MAY 2024 03:26 PM IST
മലയാളി വാര്‍ത്ത

വിമാനക്കമ്പനി ജീവനക്കാരുടെ സമരത്തെത്തുടർന്ന് ഭാര്യയ്ക്ക് അവസാനമായൊന്ന് കാണാനാകാതെ വിദേശത്ത് മരിച്ച നമ്പി രാജേഷിന് കണ്ണീരോടെ വിട. പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണാൻ കൂടെ നിന്ന് കരുതാൻ അമൃത ഒരുപാട് ആഗ്രഹിച്ചു. തന്നാലാവും വിധമെല്ലാം പോരാടി. സമരം കാരണം അമൃതയ്ക്ക് പോകാൻ വഴി അടഞ്ഞതോടെ രാജേഷിന് നാളെ നാട്ടിലേയ്ക്ക് തിരിക്കാൻ ടിക്കറ്റെടുത്തു നല്‍കി. പ്രാർഥനയോടെ കാത്തിരുന്ന കുടുബാംഗങ്ങൾക്ക് മുന്നിലേയ്ക്കാണ് ഒരു ദിനം മുന്നേ രാജേഷിൻ്റെ ജീവനറ്റ ശരീരമെത്തിയത്.

രാവിലെ ഏഴു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹവുമായി ബന്ധുക്കൾ എയർ ഇന്ത്യ ഓഫീസ് ഉപരോധിച്ചു. നമ്പി രാജേഷിന്റെ ഭാര്യാപിതാവ് രവി ഓഫീസിനു മുമ്പിൽ കുത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ മുതിർന്ന ഉദ്യോഗസ്ഥരെ കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്നും ചർച്ചയാകാമെന്നും ഉറപ്പ് നൽകി. സംസ്കാരത്തിനു ശേഷം ചർച്ചയാകാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു.

വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് മറുപടി പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. നമ്പി രാജേഷ് ഒമാനിലെ വാദി കബീർ ഇന്ത്യൻ സ്കൂളിൽ ഐടി മാനേജരായിരുന്നു .തളർന്നു വീണ് ആശുപത്രിയിലായിരുന്ന നമ്പി രാജേഷിനെ കാണാൻ ഏഴാം തീയതിയാണ് അമൃതയും അമ്മയും ടിക്കറ്റ് ബുക്ക് ചെയ്തത്.

 

വിമാനം റദ്ദാക്കിയതിനാൽ 8 ന് പകരം ടിക്കറ്റ് നല്‍കിയെങ്കിലും ആ വിമാനവും മുടങ്ങി. ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാണനു വേണ്ടി പിടഞ്ഞ നിമിഷങ്ങളിൽ ഉറ്റവർ ആരെങ്കിലും ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന വേദന ബാക്കിയാക്കിയാണ് രാജേഷിന്റെ മടക്കം.

എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരുടെ സമരം മൂലം ഭാര്യ അമൃതയ്‌ക്ക് രാജേഷിന്റെ അടുത്തേക്ക് പോകാൻ സാധിക്കാതെ വരുകയായിരുന്നു. മസ്‌കറ്റിൽ ഐടി മാനേജരായി ജോലി ചെയ്‌ത് വരികയായിരുന്നു നമ്പി രാജേഷ്. ഈ മാസം ഏഴാം തീയതിയാണ് രാജേഷിനെ ഹൃദയാഘാതം മൂലം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയെ കാണണമെന്ന് അന്നുതന്നെ ആഗ്രഹം പറഞ്ഞിരുന്നു.

 

ഭർത്താവിനടുത്തേക്ക് പോകാനായി അമൃത എട്ടാം തീയതി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ടിക്കറ്റെടുത്തിരുന്നു. എന്നാൽ, മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാൻ പോകാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നില്ല .

എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പണിമുടക്കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഇവരുടെ കൂട്ടത്തില്‍ നിന്ന് അമൃത തന്‍റെ അവസ്ഥയെ കുറിച്ച് പ്രതികരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. എങ്ങനെയും പോയേ പറ്റൂ എന്നാണ് അന്ന് നിസഹായതോടെ അമൃത പ്രതികരിച്ചത്. എന്നാല്‍ അവസാനമായി അമൃതയ്ക്ക് ഭര്‍ത്താവിനെ കാണാൻ സാധിച്ചില്ലെന്നതാണ് ഏവരെയും വേദനിപ്പിക്കുന്നത്.

 

ഭർത്താവിന് അരികിലേക്ക് ഉടൻ എത്തണണെന്ന് അമൃത കേണുപറഞ്ഞിട്ടും അന്ന് പരിഹാരം കാണാൻ എയർ ഇന്ത്യ അധികൃതർ ശ്രമിച്ചിരുന്നില്ല. ഇനി എന്ത് ഉറപ്പ് നൽകിയാലും നടപടിയെടുത്താലും അമൃതയുടെ കണ്ണീർ തോരുകയുമില്ല, മൃതദേഹം കരമനയിലെ വീട്ടിലെത്തിയപ്പോൾ കാത്തിരുന്ന ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷെത്തിയതോടെ കൂട്ടക്കരച്ചിൽ ഉയരുകയായിരുന്നു. വീട്ടിലെ പൊതുദർശനത്തിന് ശേഷം ശാന്തികവാടത്തിലായിരുന്നു സംസ്കാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (3 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (4 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (4 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (5 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (5 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (5 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (5 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (5 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (5 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (5 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (8 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends