പാലക്കാട് ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
എലപ്പുള്ളിയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യസൂത്രധാരനും എസ്.ഡി.പി.ഐ ഭാരവാഹിയുമായ കൊഴിഞ്ഞമ്പാറ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് പോലീസ്
രണ്ടു മാസം മുന്‍പാണ് സഞ്ജിത്ത് കൊല്ലപ്പെടുന്നത്. ഇതുവരെ പിടിയിലായവര്‍ 10 ആയി. ഇനി മൂന്നു പേര് കൂടിയാണ് പിടിയിലാകാനുള്ളത്.
കാറിലെത്തിയ സംഘമാണ് ബൈക്കില്‍ ഭാര്യയ്ക്കൊപ്പം സഞ്ചരിച്ച സഞ്ജിത്തിനെ ഇടിച്ചിട്ട ശേഷം വെട്ടിവീഴ്ത്തിയത്.
അതേസമയം നവംബര്‍ 15-നായിരുന്നു സംഭവം നടന്നത്. ഭാര്യയുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha