Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...

20 SEPTEMBER 2024 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

തുടർച്ചയായ രണ്ട് ദിവസത്തെ സ്‌ഫോടനങ്ങൾക്ക് ശേഷം ലെബനനെ ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ ലെബനനു നേര്‍ക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ പേജര്‍-വാക്കി ടോക്കി സ്‌ഫോടന പരമ്പരകളെ അപലപിച്ച് ഹിസ്ബുള്ള നേതാവ് രാജ്യത്തോടു സംസാരിക്കുന്നതിനിടെയായിരുന്നു ഇസ്രയേലിന്റെ കടന്നാക്രമണം. തെക്കന്‍ ലെബനനിലെ വിവിധ പ്രദേശങ്ങളിലാണ് ഇസ്രയേല്‍ സൈനിക ജെറ്റുകള്‍ ബോംബ് വര്‍ഷിച്ചത്. സംഭവത്തിലുണ്ടായ ആള്‍നാശത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

നാല്‍പ്പതോളം ഇസ്രയേലി ജെറ്റുകളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നു ബെയ്‌റൂട്ടില്‍ നിന്നുള്ള ബിബിസിയുടെ വാര്‍ത്താലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനേയും വെല്ലുവിളിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ഇതോടെ പശ്ചിമഷ്യേ വീണ്ടും യുദ്ധഭീതിലായി.

 

ലെബനനില്‍ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നസ്‌റുള്ള തന്റെ ടെലിവിഷന്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഗാസയില്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാതെ തങ്ങള്‍ ഇസ്രയേലിനെതിരേ ആയുധം താഴെവയ്ക്കില്ലെന്നും ലെബനനന്റെ നേര്‍ക്ക് നടത്തുന്ന ഓരോ ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇത് യുദ്ധപ്രഖ്യാപനമാണ്. ലെബനനന്റെ പരാമാധികാരത്തില്‍ കടന്നുകയറി നടത്തിയ സ്‌ഫോടന പരമ്പര രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ കാണാനാകൂ. നിങ്ങള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. കനത്ത തിരിച്ചടി തന്നെ നല്‍കും. ഗാസയില്‍ നിങ്ങള്‍ നടത്തുന്ന ക്രൂരമായ നരവേട്ട അവസാനിപ്പിക്കും വരെ ഞങ്ങള്‍ പിന്തിരിയില്ല''- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞച്മിന്‍ നെതന്യാഹുവിന്റെ പേരെടുത്ത് പരാമര്‍ശിച്ച് നസ്‌റുള്ള അറിയിച്ചു.

 

 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പേജര്‍, വാക്കിടോക്കി സ്ഫോടനങ്ങളില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ഇസ്രയേല്‍ ഹിസ്ബുള്ളയെ ആക്രമിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കന്‍ ബെക്കാ താഴ്വരയിലും സ്‌ഫോടനങ്ങള്‍ നടന്നത്. സംഭവത്തിന് പിന്നില്‍ ഇസ്രയേലിന്റെ കൈകളാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച് ഒരു മണിക്കൂറോളം നീണ്ടു സ്‌ഫോടനങ്ങളില്‍ നൂറുകണക്കിനു പേജറുകള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുല്ലയുടെ അംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്താനുപയോഗിച്ചിരുന്ന പേജറുകളില്‍ അവരറിയാതെ സ്‌ഫോടകവസ്തുക്കള്‍ വച്ച് നടത്തിയ ആക്രമണമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയതെന്നാണ് വിലയിരുത്തലുകള്‍.

 

ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച് നിരവധി മരണമുണ്ടായതിനു പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് ലെബനീസ് ഭരണകൂടം. രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകളിലും പേജര്‍, വാക്കി ടോക്കി എന്നിവ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതിനു പുറമേ രാജ്യവ്യാപകമായി തിരച്ചില്‍ നടത്തി സംശകരമായി തോന്നിക്കുന്ന എല്ലാ പേജറുകളും വാക്കിടോക്കികളും പൊട്ടിച്ചുകളയാനും ഭരണകൂടം ഉത്തരവിട്ടു. ഇതിനായി ബോംബ് സ്‌ക്വാഡിലെ വിദഗ്ധര്‍ അടങ്ങിയ പ്രത്യേക സൈനിക യൂണിറ്റിനെയും നിയോഗിച്ചു.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേര്‍ക്കാണ് പരുക്കേറ്റത്.

 

 

"എല്ലാ ചുവന്ന വരകളും മറികടന്നു" അന്നാണ് ഹസ്സൻ നസ്രള്ള പ്രഖ്യാപിച്ചത്. ഹിസ്ബുള്ളയ്ക്ക് "അഭൂതപൂർവമായ പ്രഹരം" നേരിട്ടതായി ഹസ്സൻ നസ്രല്ല സമ്മതിക്കുന്നുണ്ട്. നസ്‌റല്ല പറഞ്ഞതുപോലെ, ഇസ്രായേലി യുദ്ധവിമാനങ്ങൾ ബെയ്‌റൂട്ടിൽ സോണിക് ബൂം ഉണ്ടാക്കി. ഗാസയിലെ യുദ്ധത്തെ തുടർന്ന് ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ പതിനൊന്ന് മാസത്തെ അതിർത്തി കടന്നുള്ള പോരാട്ടം നൂറുകണക്കിന് ആളുകളെ കൊന്നു, അവരിൽ ഭൂരിഭാഗവും ഹിസ്ബുള്ള പോരാളികളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (4 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (4 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (6 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (7 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (8 hours ago)

Malayali Vartha Recommends