പി.ശശി സെക്രട്ടേറിയറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ വി എസിന്റെ അനുയായികളുടെ നെഞ്ചിടിക്കുന്നു... ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറ്റുന്നത് തടയാന്‍ പഴയ വി എസ് നേതാക്കള്‍ കച്ചമുറുക്കി രംഗത്ത്

പി.ശശി സെക്രട്ടേറിയറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ വി എസിന്റെ അനുയായികളുടെ നെഞ്ചിടിക്കുന്നു. ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറ്റുന്നത് തടയാന്‍ പഴയ വി എസ് നേതാക്കള്‍ കച്ചമുറുക്കി രംഗത്തുണ്ട്. കാരണം ശശി വന്നാല്‍ കയറി മേയുമെന്ന് അവര്‍ക്കറിയാം.
പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന ചുമതലയില്‍ എത്താന്‍ സാധ്യതയേറി. പുത്തലത്ത് ദിനേശന്‍ സെക്രട്ടറിയേറ്റ് അംഗമായതോടെയാണ് പുതിയ മുഖത്തെ നിര്‍ണ്ണായക പദവിയിലേക്ക് സിപിഎം തേടുന്നത്. പാര്‍ട്ടി പത്രത്തിന്റെ ചുമതലയിലും പുതിയ നേതാവ് എത്തും.
സിപിഎം സംസ്ഥാന സമ്മേളനത്തിലെ സര്‍പ്രൈസ് വരവ് പി.ശശിയുടേതാണ്. സമ്മേളന പ്രതിനിധി അല്ലാതിരുന്നിട്ടും വിവാദ നേതാവ് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ എത്തി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പി.ശശി എത്താന്‍ കളമൊരുങ്ങുന്നത്. നായനാര്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി.ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവുമാണ് ശശിയുടെ സാധ്യത കൂട്ടുന്നത്.
താഴെ തട്ട് മുതല്‍ സമ്മേളനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ആഭ്യന്തര വകുപ്പിലെ വീഴ്ചകളാണ്. പുത്തലത്ത് ദിനശന്‍ ആറ് വര്‍ഷമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണെങ്കിലും പൊലീസിനെ നിയന്ത്രിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. ദിനേശന്‍ എകെജി സെന്ററിലേക്ക് മടങ്ങുന്നതോടെ പൊളിറ്റിക്കല്‍ സെക്രട്ടറി പോസ്റ്റിലും മാറ്റം വരും.
മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിശ്വസ്തനായ പി.ശശിക്ക് തന്നെയാണ് ഏറ്റവുമധികം സാധ്യത. മൂന്നാം വട്ടം സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പദവിയില്‍ നിന്നും ഒഴിയും എന്നാണ് വിവരം. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതലയിലേക്ക് പുത്തലത്ത് എത്താനാണ് സാധ്യത. ഇത്തവണ പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിയുന്ന എസ്.രാമചന്ദ്രന്‍ പിള്ളക്കും പുതിയ ചുമതല നല്‍കും. സമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സമിതി യോഗം ബുധനാഴ്ച ചേരും. കൈവിട്ട്
ലൈംഗികാരോപണത്തെ തുടര്‍ന്ന് 2011 ജൂലൈയിലാണ് ശശിയെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയത്.
ഡി വൈ എഫ് ഐ ജില്ലാ നേതാവാണ് ശശിക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത് . പരാതിക്ക് പിന്നില്‍ വി എസ് അച്യുതാനന്ദനാണെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. പരാതി നല്‍കാന്‍ പരാതിക്കാരനെ പ്രേരിപ്പിച്ചത് വി എസാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അതിനു പിന്നില്‍ സി പി എമ്മിലെ കണ്ണൂര്‍ മേഖലയിലുള്ള ചില നേതാക്കളാണെന്ന് പരാതിയുണ്ട്. തുടര്‍ന്ന് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ശശിയെ പുറത്താക്കി. പിന്നീട് അഭിഭാഷകവൃത്തിയില്‍ സജീവമായ ശശി മാവിലായില്‍ നിന്നും തലശേരിയിലേക്ക് താമസം മാറി. പാര്‍ട്ടിയില്‍ നിന്നും പുറത്തായ കാലത്തും പിണറായിയും കോടിയേരിയുമായി ശശി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. റ്റി - പി .കേസ് അടക്കം പല പ്രധാന കേസുകളും പാര്‍ട്ടി ഏല്‍പ്പിച്ചത് ശശിയെയാണ്.
നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ശശി. അക്കാലത്ത് ഭരണം ശശിയുടെ കൈയിലായിരുന്നു. പിണറായിയെയും കോടിയേരിയെയും അക്കാലത്ത് ശശി സഹായിച്ചതു പോലെ മറ്റാരും സഹായിച്ചിട്ടില്ല.
ആരെങ്കിലും ദ്രോഹിച്ചാല്‍ കമ്യൂണിസ്റ്റുകാരന്റെ ജീവിതം അവസാനിക്കില്ലെന്നാണ് ശശി പ്രതികരിച്ചത്. അത് വി എസിനുള്ള മറുപടിയാണെന്ന് ശശിയെ അറിയുന്നവര്‍ക്കറിയാം. പുറത്തായ കാലത്തും താന്‍ പാര്‍ട്ടിക്കൊപ്പമായിരുന്നുവെന്നും ശശി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്കും ശശിയെ പരിഗണിക്കുന്നുണ്ട്. അതില്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ട്. നായനാരുടെ പൊളിക്കല്‍ സെക്രട്ടറിയായിരിക്കെ ശശിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതാണ് കാരണം. എതിര്‍പ്പ് ജയിക്കാനിടയില്ല. കാരണം തീരുമാനം പിണറായിയുടേതാണ്.
"
https://www.facebook.com/Malayalivartha

























