അനന്തരം കുഞ്ഞാപ്പ ലീഗ് രാഷ്ട്രീയത്തില്‍ നിന്നും ഔട്ടാവുന്നു.... ഇത്രയും കാലം പാണക്കാട്ടെ തങ്ങളുമാര്‍ കുഞ്ഞാപ്പയുടെ ഉള്ളംകൈയില്‍ കിടന്നാണ് അമ്മാനമാടിയിരുന്നതെങ്കില്‍ സാദിഖലി തങ്ങളെ തന്റെ തൊഴുത്തില്‍ കെട്ടാന്‍ കുഞ്ഞാപ്പക്ക് കഴിയില്ല, എം എല്‍ എ ആയിരിക്കുമ്പോള്‍ എം.പിയാകാനും എം.പിയായിരിക്കുമ്പോള്‍ എം എല്‍ എ ആകാനുമുള്ള അദ്ദേഹത്തിന്റെ മോഹങ്ങള്‍ക്ക് ക്ലിപ്പ് വീണു എന്ന് ചുരുക്കം

അനന്തരം കുഞ്ഞാപ്പ ലീഗ് രാഷ്ട്രീയത്തില്‍ നിന്നും ഔട്ടാവുന്നു. ഇത്രയും കാലം പാണക്കാട്ടെ തങ്ങളുമാര്‍ കുഞ്ഞാപ്പയുടെ ഉള്ളംകൈയില്‍ കിടന്നാണ് അമ്മാനമാടിയിരുന്നതെങ്കില്‍ സാദിഖലി തങ്ങളെ തന്റെ തൊഴുത്തില്‍ കെട്ടാന്‍ കുഞ്ഞാപ്പക്ക് കഴിയില്ല. എം എല്‍ എ ആയിരിക്കുമ്പോള്‍ എം.പിയാകാനും എം.പിയായിരിക്കുമ്പോള്‍ എം എല്‍ എ ആകാനുമുള്ള അദ്ദേഹത്തിന്റെ മോഹങ്ങള്‍ക്ക് ക്ലിപ്പ് വീണു എന്ന് ചുരുക്കം.
ലീഗിലെ അവസാന വാക്ക് പാണക്കാട് തങ്ങളാണെങ്കിലും ഫലത്തില്‍ അത് കുഞ്ഞാലിക്കുട്ടിയായിരുന്നു ഇത്രയും കാലം. കുഞ്ഞാപ്പയുടെ തീരുമാനങ്ങള്‍ക്ക് മേല്‍ പരുന്തും പറക്കില്ല എന്നതായിരുന്നു അവസ്ഥ. പാണക്കാട് തങ്ങളുമാരുടെ സഹജമായ നിസംഗതയെയാണ് അദ്ദേഹം മുതലെടുത്തത്.
മുനീറിനെയും ബഷീറിനെയും സമദാനിയെയും രാഷ്ട്രീയത്തില്‍ ഒതുക്കി നിര്‍ത്തിയത് കുഞ്ഞാപ്പയാണ്. പാര്‍ലെമെന്റി പാര്‍ട്ടി.ലീഡറാകാനുള്ള മുനീറിന്റെ മോഹം തകര്‍ത്തു.താന്‍ നിശ്ചയിക്കാത്തതൊന്നും ലീഗില്‍ നടക്കേണ്ടെന്ന് കുഞ്ഞാപ്പ തീരുമാനിച്ചു. കുഞ്ഞാപ്പയുടെ കൈയിലെ പാവയായി പാണക്കാട് മാറുന്നു എന്നു പോലും അടക്കം പറഞ്ഞ ലീഗ് നേതാക്കളുണ്ട്.
മുന്‍ അധ്യക്ഷന്‍മാരേക്കാള്‍ സംഘടനാകാര്യങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാവാണ് മുസ്ലീം ലീഗിന്റെ പുതിയ പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. 2009 മുതല്‍ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സാദിഖലി തങ്ങള്‍. സമസ്തയുടെ പിളര്‍പ്പിന് ശേഷം 15 വര്‍ഷക്കാലം എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി തങ്ങളുടെയും സഹോദരനായ പാണക്കാട് സാദിഖലി തങ്ങള്‍.
2000-ത്തില്‍ എം.കെ.മുനീര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ കെ.ടി.ജലീലിനെ മാറ്റി നിര്‍ത്താനായി യൂത്ത് ലീഗ് അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതോടെയാണ് പാണക്കാട് സാദിഖലി തങ്ങള്‍ സജീവരാഷ്ട്രീയത്തിലെത്തുന്നത്. 2007ല്‍ അദ്ദേഹം യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞു.
2009-ല്‍ ജേഷ്ഠന്‍ സംസ്ഥാന അധ്യക്ഷനാകാനായി ഒഴിഞ്ഞ മലപ്പുറം ജില്ലാ പ്രസിഡണ്ട് പദവിയിലേക്ക് രണ്ടാമതൊരു പേര് ലീഗിന് ആലോചിക്കാനുണ്ടായിരുന്നില്ല. അതോടെ ഹൈദരാലി തങ്ങളുടെ തീരുമാനങ്ങളില്‍ പങ്കാളിയായും ഉന്നതാധികാരസമിതിയില്‍ കുഞ്ഞാലിക്കുട്ടിക്കും കെപിഎ മജീദിനുമൊപ്പം നിര്‍ണ്ണായകശബ്ദമായും സാദിഖലി തങ്ങള്‍ മാറി. സാദിഖലി ആദ്യഘട്ടത്തില്‍ മാറ്റി നിര്‍ത്താനുള്ള കുഞ്ഞാപ്പയുടെ തന്ത്രങ്ങള്‍ വിജയിച്ചില്ല.
രാജ്യസഭാ സീറ്റ് നിര്‍ണ്ണയമടക്കം ഹൈദരലി തങ്ങളെടുത്ത പല സുപ്രധാന തീരുമാനങ്ങള്‍ക്കും പിന്നില്‍ സാദിഖലി തങ്ങളുടെ താല്പര്യങ്ങളും ഉണ്ടായിരുന്നു. അതോടെ ലീഗനകത്ത് പുതിയ അധികാരകേന്ദ്രമായി സാദിഖലി തങ്ങള്‍ മാറി. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ സാദിഖലിയുമായി കൂടുതലടുത്തുവെങ്കിലും ആരെയും പിണക്കിയില്ല അദ്ദേഹം.ആരുടെയും ആളല്ല സാദിഖലി തങ്ങള്‍. അദ്ദേഹത്തിന് സ്വന്തം നിലപാടും തീരുമാനവുമുണ്ട്.
സമീപകാലത്ത് ലീഗിനകത്തുണ്ടായ വിവാദങ്ങളിലൊക്കെ സാദിഖലി തങ്ങളുടെ ഇടപെടലുകളുണ്ടായിരുന്നു. ഹരിത വിവാദത്തില്‍ എംഎസ്എഫ് അധ്യക്ഷന്‍ പി.കെ.നവാസ് പിടിച്ചു നിന്നത് സാദിഖലി തങ്ങളുടെ പിന്തുണയോടെയാണ്. നവാസിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചപ്പോഴുള്ള ഏതിര്‍പ്പുകള്‍ തങ്ങള്‍ അവഗണിച്ചു. അന്ന് എതിര്‍ത്തവര്‍ പിന്നീട് സംഘടനയ്ക്ക് പുറത്തേക്ക് പോയി. എതിര്‍ത്താല്‍ പുറത്ത് എന്നതാണ്‌ലി സാദിഖലി തങ്ങളുടെ നയം. വിട്ടുവീഴ്ചാ മനോഭാവം അദ്ദേഹത്തിന് തീരെയില്ല.
പ്രളയഫണ്ട് തട്ടിപ്പിനെക്കുറിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി അയച്ച ലീഗ് വയനാട് ജില്ലാ കമ്മിറ്റിയംഗം സി.മമ്മിക്ക് നടപടി നേരിടേണ്ടി വന്നു. മുന്‍ഗാമികളെ അപേക്ഷിച്ച് കര്‍ക്കശക്കാരനായ സാദിഖലി തങ്ങള്‍ കുറെക്കുടി സ്വതന്ത്ര നിലപാടാകും പല കാര്യങ്ങളിലും സ്വീകരിക്കുക. തീരുമാനം ഇനി തങ്ങള്‍ എടുക്കും. പഴയതുപോലെയല്ലെന്ന് മാത്രം.അതില്‍ മുനീറും ബഷീറും നിറഞ്ഞു നില്‍ക്കുമെന്ന് മാത്രം.
"
https://www.facebook.com/Malayalivartha

























