കൊച്ചി പാലാരിവട്ടത്ത് പട്രോളിംഗിനിടെ മാലിന്യ ടാങ്കര്‍ പോലീസ് ജീപ്പിനെ ഇടിച്ചു തെറുപ്പിച്ചു.... പോലീസുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്... ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെയും ക്ലീനറെയും ഓടിച്ചിട്ട് പിടിച്ച് പോലീസ്..

ഇന്ന് പുലര്‍ച്ചെ പെട്രോളിംഗിനിടെ തടഞ്ഞപ്പോഴാണ് സംഭവം. രാത്രി പട്രോളിംഗിനിടെ ഏലൂര്‍ പോലീസ് ആണ് ടാങ്കര്‍ ലോറിയെ ആദ്യം കൈകാണിച്ചത്. എന്നാല്‍ ലോറി നിര്‍ത്താതെ പോയി. തുടര്‍ന്ന് ഇവര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈവേയിലുണ്ടായിരുന്ന പോലീസ് സംഘം ലോറിയെ കൈ കാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ നിര്‍ത്താന്‍ തയാറായില്ല. തുടര്‍ന്ന് ലോറിയുമായി പാഞ്ഞെത്തിയ ഇവര്‍ പോലീസ് വാഹനം ഇടിച്ചു തെറുപ്പിച്ചു. പോലീസുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
സംഭവത്തിന് പിന്നാലെ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡ്രൈവറെയും ക്ലീനറെയും പോലീസ് ഓടിച്ചിട്ടു പിടിച്ചു. ജോലി തടസപ്പെടുത്തിയതിനും പോലീസുകാരെ കൊല്ലാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
"
https://www.facebook.com/Malayalivartha