പരുമല മാന്നാറില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ച് വന്‍ നാശനഷ്ടം.... ആളപായമില്ല, ഫയര്‍ഫോഴ്‌സിന്റെ പത്ത് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്

പരുമല മാന്നാറില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ച് വന്‍ നാശനഷ്ടം.... ആളപായമില്ല, ഫയര്‍ഫോഴ്‌സിന്റെ പത്ത് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മാന്നാര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് ബസാര്‍ എന്ന സൂപ്പര്‍ മാര്‍ക്കറ്റിനാണ് തീപിടിച്ചത്. പ്ലാസ്റ്റിക്ക് വസ്തുക്കളിലേക്ക് പടര്‍ന്ന തീ കട മുഴുവന്‍ വ്യാപിക്കുകയായിരുന്നു.
കട മുഴുവന്‍ കത്തിനശിച്ചതായാണ് വിവരം. ആളപായമില്ല. അടുത്തുള്ള പലചരക്ക് കടയിലേക്കും തീ പടര്‍ന്നിരുന്നു. ഈ കട ഭാഗീകമായി കത്തിനശിച്ചു. ഫയര്‍ഫോഴ്‌സിന്റെ 10 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ അണച്ചുവെങ്കിലും കടുത്ത പുക കാരണം കടയ്ക്കുള്ളിലേക്ക് കടക്കാന്‍ സാധിച്ചിട്ടില്ല.
കടയുടെ ഉള്ളില്‍ കയറി പരിശോധിച്ചെങ്കില്‍ മാത്രമേ എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് വിലയിരുത്താനാകുകയുള്ളൂ. . അതേസമയം, തീപിടിക്കാനുണ്ടായ കാരണം അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha

























