രാവിലെ ഏറെ ദുഃഖകരമായ ഒരു വാർത്തയുമായാണ് ഉണർന്നത്; എന്റെ സ്വന്തം നാട്ടിൽ എനിക്കേറെ അടുപ്പുമുള്ള ഒരു കുടുംബം; 5 പേരാണ് മരണപ്പെട്ടത്! വിശ്വസിക്കാൻ പോലും പറ്റുന്നില്ല; ശ്രീ യേശുദാസിനെ ദൈവ തുല്യമായി കണ്ടു സിനിമയെ വളരെയേറെ സ്നേഹിച്ച പ്രിയ ബേബി അണ്ണന്റെയും കുടുംബത്തിന്റെയും നിര്യാണത്തിൽ വേദനയോടെ ആദരാഞ്ജലികൾ! അതീവ ദുഃഖിതനായി സംവിധായകൻ അരുൺ ഗോപി

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ എരിതീയിൽ വെന്തെരിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ച് ആൾക്കാർ. അതിദാരുണമായ സംഭവമാണ് വർക്കലയിൽ നിന്നും പുറത്തുവരുന്നത്... ഒരു നാടിന് മാത്രമല്ല മനുഷ്യമനസ്സാക്ഷിയെ മുഴുവൻ അക്ഷരാർത്ഥത്തിൽ കണ്ണീരു കുടിപ്പിക്കുകയുമാണ് വർക്കലയിൽ ഉണ്ടായ അപകടം.
കണ്ണീര്‍ക്കടലായി മാറിയിരിക്കുകയാണ് ഒരു നാട്..... വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് എട്ട് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം....മൂത്തമകന്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍... ഇരുചക്രവാഹനങ്ങളും കാറും കത്തിനശിച്ചു.... വീട്ടില്‍ നിന്ന പുക ഉയരുന്നതു കണ്ട്പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു, പോലീസും ഫയര്‍ഫോഴ്‌സുകാരും മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്, പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.ഇപ്പോൾ ഇതാ ഈ അപകടത്തിൽ രംഗത്ത് വന്നിരിക്കുകയാണ് സംവിധയകാൻ അരുൺ ഗോപി .
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘എന്റെ സ്വന്തം നാട്ടിൽ എനിക്കേറെ അടുപ്പുമുള്ള ഒരു കുടുംബം. 5 പേരാണ് മരണപ്പെട്ടത്. വിശ്വസിക്കാന് പോലും പറ്റുന്നില്ല. രാവിലെ ഏറെ ദുഃഖകരമായ ഒരു വാർത്തയുമായി ആണ് ഉണർന്നത്. എന്റെ സ്വന്തം നാട്ടിൽ എനിക്കേറെ അടുപ്പുമുള്ള ഒരു കുടുംബം. 5 പേരാണ് മരണപ്പെട്ടത്! വിശ്വസിക്കാൻ പോലും പറ്റുന്നില്ല. ശ്രീ യേശുദാസിനെ ദൈവ തുല്യമായി കണ്ടു സിനിമയെ വളരെയേറെ സ്നേഹിച്ച പ്രിയ ബേബി അണ്ണന്റെയും കുടുംബത്തിന്റെയും നിര്യാണത്തിൽ വേദനയോടെ ആദരാഞ്ജലികൾ!! ഒരു ചിരിയോടെ മാത്രം കാണാറുള്ള ആ മുഖം മായുന്നതേ ഇല്ല എന്നാണ് അരുൺ ഗോപി കുറിച്ചത്.
അതേസമയം ദളവാപുരം സ്വദേശി പ്രതാപന്‍ (62), ഭാര്യ ഷേര്‍ലി (53), മകന്‍ അഖില്‍ (29), മരുമകള്‍ അഭിരാമി (25), പേരക്കുട്ടി റയാന്‍ (8 മാസം) എന്നിവരാണ് മരിച്ചത്. മൂത്ത മകന്‍ നിഹുല്‍ ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇരുനില വീടിന്റെ അകത്തെ എല്ലാ മുറികളിലേക്കും തീപടര്‍ന്നു പിടിച്ചിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ട് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന് പുറത്തുനിര്‍ത്തിയിട്ട കാറും കത്തിനശിച്ചു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാന്‍ കഴിഞ്ഞത്.
വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. പോർച്ചിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് ആദ്യം തീപിടിച്ചത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.എല്ലാവരും ഉറങ്ങുകയായിരുന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ലെന്നും വീടിനുള്ളില്‍ കുടുങ്ങിപ്പോയതാവാമെന്നുമാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക നിഗമനം.
അയല്‍വാസിയായ ശശാങ്കന്‍ എന്നയാളാണ് വീടിന് തീപിടിച്ചത് ആദ്യം കണ്ടത്. ശശാങ്കര്‍ ബഹളംവച്ചാണ് സമീപത്തെ മറ്റ് വീട്ടുകാര്‍ ഉണര്‍ന്നത്. തീ കണ്ട ഉടനെ ശശാങ്കന്റെ മകന്‍ പ്രതാപന്റെ മകന്‍ നിഖിലിനെ ഫോണ്‍ ചെയ്തു. നിഖില്‍ ഫോണ്‍ എടുക്കുകയും വീടിന് തീപിടിച്ചുവെന്ന് പറഞ്ഞ താഴേയ്ക്ക് ഇറങ്ങിവരികയും ചെയ്തിരുന്നുവെന്നും കുഞ്ഞിനെ എടുക്കട്ടെ എന്ന് പറഞ്ഞു വീണ്ടും മുകളിലേക്ക് കയറി പോവുകയായിരുന്നു എന്നും രക്തസാക്ഷി വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി. എന്തായാലും നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























