വയനാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.... മരണത്തില്‍ സംശയം തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ മകനെ കൊലപ്പെടുത്തിയെന്ന് പിതാവിന്റെ കുറ്റസമ്മതം

വയനാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.... മരണത്തില്‍ സംശയം തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ മകനെ കൊലപ്പെടുത്തിയെന്ന് പിതാവിന്റെ കുറ്റസമ്മതം.
മൂപ്പൈനാട് മാന്‍കുന്നിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്ഷയ് (24) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ സംശയം തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പിതാവ് തോണിപ്പാടം മോഹന്‍ മകനെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തിയത്.
മേപ്പാടി പൊലീസ് മോഹനനെ കസ്റ്റഡിയിലെടുത്തു. കൊലക്കു പിന്നിലെ കാരണങ്ങള്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























