പൊതുനിരത്തിൽ താരങ്ങളും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ല്! ഒടുക്കം കൺട്രോൾ പോയി! നാട്ടുകാരനെ പഞ്ഞിക്കിട്ട് ഷൈന്‍ ടോം ചാക്കോ..

സിനിമാ സെറ്റിലെ സംഘര്‍ഷത്തനിടയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് ആരോപിച്ച നാട്ടുകാരന്‍ ആശുപത്രിയില്‍. ഷമീര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇന്നലെ സംഘര്‍ഷം നടന്നത്.
കളമശേരി എച്ച് എം ഡി റോഡിലാണ് ചിത്രത്തിന്റെ സെറ്റിട്ടിരിക്കുന്നത്. പ്രദേശത്ത് പതിവായി സിനിമാലൊക്കേഷനിൽ നിന്നും മാലിന്യം തള്ളിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് ചോദ്യം ചെയ്യാനെത്തിയതോടെയാണ് സംഘർഷമുണ്ടായത്. പൊതുനിരത്തിൽ മാലിന്യം ഇടുന്നതും വണ്ടി പാർക്ക് ചെയ്ത് ഗതാഗതക്കുരുക്കുണ്ടാക്കുന്നതും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിനിടിയിലാണ് തർക്കമുണ്ടാകുന്നത്. തർക്കം രൂക്ഷമായതോടെ ടൊവിനോയും ഇടപെട്ടെന്നാണ് അറിയുന്നത്. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നു.
അതിനിടെ ഷൈന്‍ നാട്ടുകാരില്‍ ഒരാളെ തല്ലിയെന്നാണ് പറയുന്നത്. പരിക്കേറ്റയാള്‍ ആശുപത്രിയിലാണ്. എന്നാല്‍ നാട്ടുകാരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സിനിമാപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി. അതേസമയം ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























