പ്രവീൺ ഗായത്രിയേ കൊലപ്പെടുത്തിയത് ആത്മഹത്യയെന്ന് വരുത്തിത്തീർത്ത് രക്ഷപ്പെടുകയെന്ന ലക്ഷ്യത്തോടെ; ആ ശ്രമം തകർന്നടിഞ്ഞത് ഇങ്ങനെ

ഗായത്രിയേ പ്രവീൺ കൊലപ്പെടുത്തിയത് ആത്മഹത്യ എന്ന് വരുത്തിത്തീർത്ത് രക്ഷപ്പെടുക എന്ന് ലക്ഷ്യത്തോടെ ആയിരുന്നു. പക്ഷേ പ്ലാനുകൾ എല്ലാം പൊളിഞ്ഞടങ്ങുകയായിരുന്നു. ഈ സംഭവം ആസൂത്രിതമെന്ന് പോലീസ്. പ്രവീണ്‍ മനപൂർവ്വം തന്നെയാണ് കൊലനടത്തിയത് ...ഗായത്രിയെ കൊലപ്പെടുത്തി തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു ഉദ്ദേശം. ശനിയാഴ്ച രാവിലെ തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്തു.
കാട്ടാക്കടയില്‍ പോയി ഇരുചക്രവാഹനത്തില്‍ ഗായത്രിയെ കൂട്ടിക്കൊണ്ടുവന്നു. തമിഴ്നാട് തിരുവണ്ണാമലയിലെ ജൂവലറിയിലേക്കു സ്ഥലംമാറി പോകുന്നതിനു മുന്‍പ് പ്രശ്‌നങ്ങള്‍ പറഞ്ഞുതീർക്കാമെന്നായിരുന്നു ഗായത്രിയോട് പറഞ്ഞത്. പക്ഷേ തന്നെയും ഒപ്പം കൊണ്ടുപോകണമെന്ന് ഗായത്രി വാശി പിടിച്ചു . എന്നാൽ ഭാര്യയുമായി വീണ്ടും ഒന്നാകാൻ ശ്രമിച്ച പ്രവീണ്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് ഗായത്രി ആത്മഹത്യാശ്രമം നടത്തിയത്രേ. വിവാഹചിത്രം ഉള്‍പ്പെടെയുള്ളവ വാട്സാപ്പ് സ്റ്റാറ്റസാക്കി. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി.
ഇതേ തുടർന്ന് കൊലപ്പെടുത്തി. ഒപ്പം ജീവിക്കാന്‍ ഗായത്രി നിര്‍ബന്ധംപിടിക്കുകയാണെങ്കില്‍ കൊലപ്പെടുത്താനും തുടര്‍ന്ന് ആത്മഹത്യയാക്കി മാറ്റാനുമാണ് ഇയാള്‍ പദ്ധതിയിട്ടെന്നാണ് പോലീസിന്റെ നിഗമനം. കൊലപ്പെടുത്തിയ ശേഷം മരണം ആത്മഹത്യയാക്കാനുള്ള തന്ത്രങ്ങൾ പ്രവീണ്‍ സ്വീകരിച്ചു . അഞ്ചരയ്ക്ക് ഹോട്ടല്‍മുറി പൂട്ടി പോയ പ്രവീണ്‍, ഗായത്രിയുടെ ഫോണില്‍നിന്നുതന്നെ അവരുടെ ഫെയ്സ്ബുക്കില്‍ കയറി. ശേഷം വാട്സാപ്പ് സ്റ്റാറ്റസില്‍ പങ്കുവച്ച ഫോട്ടോകള്‍ രാത്രി ഏഴുമണിയോടെ 'ലവ് യു' എന്ന തലക്കെട്ടോടെ പ്രവീണ്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.
താനുമായി പിണങ്ങി ഗായത്രി ആത്മഹത്യചെയ്തുവെന്ന് വരുത്താനുള്ള ശ്രമമായിരുന്നു . പ്രവീണിന്റെ ഭാര്യയെയും ചോദ്യംചെയ്തു. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കൂടി കേസെടുത്തതോടെ കൊലപാതക കേസ് അന്വേഷണച്ചുമതല ഫോര്‍ട്ട് എ.സി. ഷാജിക്കു നല്‍കിയിരിക്കുകയാണ് പ്രവീണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഗായത്രിയുടെ കൊലപാതകത്തിനു ശേഷവും യാതൊരു ഭാവഭേദവും ഇല്ലാതെ പ്രവീണ്‍ രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കി . ബന്ധുക്കള്‍ ഗായത്രിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ ഇയാളാണ് സംസാരിച്ചത്. ഗായത്രിയെ കല്യാണം കഴിച്ച ആളാണെന്നും ഫോണ്‍ കൊടുക്കാനാവില്ലെന്നുമാണ് പ്രവീണ്‍ പറഞ്ഞത്. ഒരുമിച്ചു ജോലിചെയ്ത ആളാണെന്നും കൊല്ലത്താണ് വീടെന്നും പ്രവീണ്‍ പറഞ്ഞു. ഗായത്രിയുടെ കൊലപാതകത്തിനു ശേഷമാണ് മൊബൈല്‍ ഫോണിലേക്ക് സഹോദരി ജയശ്രീയുടെ കോള്‍ വന്നത്.
ഗായത്രി തന്റെയൊപ്പമുണ്ടെന്നും ഇനിയാരും അവളെ അന്വേഷിക്കരുതെന്നും പറഞ്ഞ് സഹോദരിയെ പ്രവീണ്‍ ഭീഷണിപ്പെടുത്തി. ഇത് കേട്ടപ്പോഴാണ് ഇവര്‍ കാട്ടാക്കട പോലീസില്‍ പരാതി നൽകിയത്. കൊലപാതകത്തിനു ശേഷം ബസില്‍ പരവൂരിലേക്കു മടങ്ങിയ പ്രവീണ്‍, രാത്രി 12.30-ഓടെയാണ് ഹോട്ടലില്‍ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന കാര്യം അറിയിച്ചത്. ഇത് നിയമോപദേശം തേടിയിട്ടാണെന്നാണ് കരുതുന്നത്. രക്ഷപ്പെടാനാവില്ലെന്നു കണ്ടതോടെ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം കീഴടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























