ബുർജ് ഖലീഫയിലൊക്കെ പോയതിന്റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയപ്പോഴാണ് ജംഷാദ് തോണ്ടി വിളിക്കുന്നത്;ഫാൻ ഓഫാക്ക്ന്ന് എന്തൊക്കെയോ പറയുന്നു; ജംഷാദ് എത്ര ഫ്രണ്ടായാലും,ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ എന്തെങ്കിലും തോന്നും; മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്; നോക്കുമ്പോൾ മെഹ്നു പോയിരിക്കുന്നു; എനിക്കു നല്ല ദേഷ്യം വന്നു; ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നതിനാൽ പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരുന്നു; മരിക്കുന്നതിന് മുന്നേയുള്ള റിഫയുടെ ഓഡിയോ പുറത്ത്

ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ ദുരൂഹത നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ ഇതാ ആ ദുരൂഹതയുടെ ബലം വർധിപ്പിച്ച് ഓഡിയോ സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. മരണത്തിന് മണിക്കൂറുകൾക്കു മുൻപ് റിഫ മെഹ്നു തന്നോട് അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നിരിക്കുകയാണ്.
റിഫയും ഭർത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്ലാറ്റ് പങ്കിട്ടായിരുന്നു താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന ഒരാൾക്കെതിരെയാണ് റിഫ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ശബ്ദ സന്ദേശത്തിൽ റിഫ പറയുന്നത് ഇങ്ങനെ ‘‘മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഇന്നലെ ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണു ഞാൻ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്ന്.
ഫാൻ ഓഫാക്ക്ന്ന്. എന്തൊക്കെയോ കളിക്കുന്ന്. ഞാൻ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്. ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ ഏതൊരാൾക്കും എന്തെങ്കിലും തോന്നും. ഞാൻ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോൾ മെഹ്നു പോയിരിക്കുന്നു. എനിക്കു നല്ല ദേഷ്യം വന്നു. പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു.
കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആർക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല’’–എന്നാണ് റിഫ വോയ്സ് മെസേജിൽ പറഞ്ഞിരിക്കുന്നത്. യൂട്യൂബറും വ്ളോഗറുമായ കാക്കൂർ പാവണ്ടൂർ സ്വദേശിനി റിഫ മെഹ്നുവിനെ ദുബായ് കരാമയിലെ ഫ്ലാറ്റിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
സാമൂഹികമാധ്യമങ്ങളിൽ സജീവമായിരുന്നു റിഫയുടെ അപ്രതീക്ഷിത വേർപാടിലേക്ക് നയിച്ച കാര്യമാണ് ഇനിയും വെളിവാകാനുള്ളത്. ദുബായിൽനിന്ന് കോഴിക്കോട്ടെത്തിച്ച മൃതദേഹം വ്യാഴാഴ്ച കബറടക്കി. ആത്മഹത്യ ചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളിൽ സംസാരിക്കുകയുണ്ടായി. ഇതിനുശേഷം പിറ്റേന്നുരാവിലെ റിഫ മരിച്ചവിവരമാണ് അറിയുന്നത് .
ആത്മഹത്യചെയ്യേണ്ട കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ല. ആത്മഹത്യചെയ്തു എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാൻകഴിയാത്ത മാനസികാവസ്ഥയിലാണവർ ഉള്ളത്. അന്നേദിവസം രാത്രിയിൽ എന്തുസംഭവിച്ചുവെന്നു അറിയുന്നില്ല . ദുബായിൽനിന്ന് മൃതദേഹത്തെ ഭർത്താവ് മെഹ്നാസും അനുഗമിച്ചിരുന്നു. റിഫയും മെഹ്നാസും തമ്മിൽ പ്രശ്നങ്ങളൊന്നുണ്ടായിരുന്നില്ല. ആത്മഹത്യചെയ്ത രാത്രിയിൽ ജോലിസ്ഥലത്തുനിന്ന് വൈകിവന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ സംസാരമുണ്ടായി. ഇപ്പോൾ ഇത്തരത്തിലൊരു ഓഡിയോ കൂടെ പുറത്ത് വരുമ്പോൾ മരണ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha

























