ദിലീപിന് പിന്നാലെ അടുത്തത്, നടനെയും സംവിധായകനെയും പഞ്ഞിക്കിട്ട് നാട്ടുകാര്‍; ടൊവിനോയ്ക്കും നിവിനും പൊല്ലാപ്പ്

മലയാള സിനിമയ്ക്ക് കഷ്ടകാലമാണോ വീണ്ടും. ദിലീപ് വിഷയത്തിന് പിന്നാലെ കുരുക്കായി സംവിധായകന്റെ കേസും നടന്റെ വിഷയവും ഒക്കെ ചര്‍ച്ചയാവുകയാണ്. പടവെട്ട്, തല്ലുമാല എന്നീ സിനമകളിലെ അണിയറ പ്രവര്‍ത്തകരാണ് വെട്ടിലായത്. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല ഷൂട്ടിംഗ് സെറ്റില്‍ സംഘര്‍ഷം.
ലൊക്കേഷനില്‍ മാലിന്യം ഇടുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മാലിന്യമിടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ നടന്‍ ഷൈന്‍ ടോം ചാക്കോ തല്ലിയെന്നാണ് ആരോപണം. എച്ച്എംഡി മാപ്പിളാസ് ഗോഡൗണില്‍ വെച്ച് സിനിമയുടെ ചിത്രീകരണം നടക്കവെയാണ് വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായത്. നാട്ടുകാരുമായി ചിത്രത്തിന്റെ അണിയവര്‍ത്തകരും ഷൈനും ചേര്‍ന്ന് വാക്കേറ്റം നടത്തിയെന്നും ആരോപണമുണ്ട്. ഇതിനിടെ ടൊവിനോയും സംഭവത്തില്‍ ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുകയായിരുന്നു. ഷൈന്‍ ടോം ചാക്കോ തല്ലിയതിനെ തുടര്‍ന്ന് പരിക്കേറ്റ ഷമീര്‍ എന്നയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയും സ്ഥലത്ത് തര്‍ക്കമുണ്ടായിരുന്നു. നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു. സെറ്റില്‍ പോലീസ് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
തീര്‍ന്നില്ല ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്ന പടവെട്ട് എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ ഉണ്ടായ ലൈംഗിക പീഡനക്കേസില്‍ ഫെഫ്ക അതിജീവിതയോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ഫെഫ്ക പ്രസിഡന്റ് രണ്‍ജി പണിക്കരും വ്യക്തമാക്കിയതോടെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരും പെട്ടു. പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അറിയിച്ചു. ലൈംഗികപീഡന പരാതിയെത്തുടര്‍ന്ന് യുവസംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിലായത് ഡബല്‍ു.സി.സിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പോലീസാണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമായ പടവെട്ടിന്റെ കണ്ണൂര്‍ മട്ടന്നൂരിലെ ലെക്കേഷനില്‍നിന്നാണ് ലിജുവിനെ കസ്റ്റഡിയില്‍ എടുത്തത്. ലീജുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് കാക്കനാട് കരിമക്കാട് താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയും സോഫ്റ്റ്വെയര്‍ എന്‍ജിനിയറുമായ യുവതി ലിജുവുമായി അടുക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി 2020 ജൂണില്‍ കാക്കനാട് കളക്ടറേറ്റിന് സമീപത്തെ അപ്പാര്‍ട്ട്മെന്റിലും ഡിസംബറില്‍ എടത്തലയിലെ ഹോട്ടലിലും 2021 ജൂണില്‍ കണ്ണൂരുളള ലിജുവിന്റെ വീട്ടിലും വച്ച് പീഡിപ്പിച്ചതായി യുവതി വനിതാ അഭിനേതാക്കളുടെ സംഘടനയായ ഡബ്ല്യു.സി.സി ക്ക് കൊടുത്ത പരാതിയില്‍ പറയുന്നു. പരാതി ഡബ്ല്യു.സി.സി കമ്മിഷണര്‍ക്ക് കൈമാറി. ഡബല്‍ു.സി.സി ഭാരവാഹികളായ ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരുടെ മൊഴി ഇന്‍ഫോപാര്‍ക്ക് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. സണ്ണി വെയിന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പടവെട്ട്. മലബാറിന്റെ പശ്ചാത്തലത്തില്‍ നിവിന്‍ പോളി നായകനായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണം പൂര്‍ത്തിയായിരുന്നു.
തീര്‍ന്നില്ല നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്നും, ഏപ്രില്‍ 15നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടി ആക്രമിച്ച കേസിന്റെ വിസ്താരം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ദിലീപിന്റെ പക്കല്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ എത്തിയോ എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്. അത് ചോദ്യം ചെയ്തുകൊണ്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും ഏപ്രില്‍ 15നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടത്. വിസ്താരം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ തുടരന്വേഷണം പാടില്ല എന്ന ചട്ടമില്ലെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ദിലീപിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. തുടരന്വേഷണം നടത്തുന്നതിന് എന്താണ് കുഴപ്പമെന്നും, സത്യം തെളിയട്ടെ എന്നും ദിലീപിന്റെ അഭിഭാഷകരോട് കോടതി ചോദിച്ചു. മാത്രമല്ല, ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയെ കുറിച്ച് ഈ ഘട്ടത്തില്‍ അഭിപ്രായമൊന്നും പറയുന്നിലെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























