മൂന്ന് മുറികളിലേയും എസി കത്തി എരിഞ്ഞു, മരിച്ചവരെല്ലാം കിടന്ന മുറികളിലെ എസി ഓൺ ചെയ്ത നിലയിൽ, എസി വഴി എത്തിയ കടുത്ത പുക ശ്വസിച്ച് ബോധം കെട്ടതാകാം മരണത്തിലേക്ക് നയിച്ചത്,പൊള്ളലേറ്റ ലക്ഷണങ്ങൾ ഇവരുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല, നിഹുലിന്റെ ഭാര്യയേയും കുട്ടിയേയും കണ്ടെത്തിയത് മുകള്‍നിലയിലെ ശുചിമുറിയില്‍, പുലര്‍ച്ചെ ആയപ്പോള്‍ കൂറ്റൻ തീഗോളവും പൊട്ടിത്തെറിയും, സമീപവാസി വീട്ടുകാരെ ഫോണില്‍ വിളിച്ചെങ്കിലും എല്ലാം കൈവിട്ടുപോയി, നടുക്കം മാറാതെ വർക്കല

വര്‍ക്കലയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചത് കടുത്ത പുക ശ്വസിച്ചതാണെന്ന നിഗമനം. മരിച്ചവരെല്ലാം കിടന്ന മുറികളിലെ എസി പ്രവര്‍ത്തിപ്പിച്ചിരുന്നു.മൂന്നു മുറികളിലേയും എസി കത്തിയ നിലയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസി വഴി എത്തിയ കടുത്ത പുക ശ്വസിച്ച് ബോധം കെട്ടതാകാം മരണത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തിലാണ് പോലീസ്.
മരിച്ചവരുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍, മൂന്നു മുറികളിയേയും എസിയില്‍ കൂടി ഒരേ സമയം ഇത്രയും അധികം പുക എത്തുമോ എന്നത് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.പുലര്‍ച്ചെ 1:40 ആയപ്പോള്‍ തീ കത്തുന്നതും പൊട്ടിത്തെറിയുടെ ശബ്ദവും കേട്ട് സമീപവാസിയായ ശശാങ്കന്റെ മകള്‍ വീട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു.
നിഹുല്‍ ഫോണ്‍ എടുത്ത് സംസാരിച്ചെങ്കിലും പുറത്തേക്കു വന്നില്ല. വീടിന്റെ റിമോട്ട് ഗേറ്റ് ആയിതിനാല്‍ നാട്ടുകാര്‍ക്ക് ആദ്യം അകത്തേക്കു പ്രവേശിക്കാനായില്ല. വളര്‍ത്തുനായ ഉള്ളതും രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടെയും മരണം സംഭവിച്ചിരുന്നു.
ഗുരുതരമായി പൊളളലേറ്റ നിഹുലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും പൊലീസും എത്തി പരിശോധന നടത്തിയപ്പോള്‍ വീടിന്റെ മുകള്‍നിലയിലെ ശുചിമുറിയില്‍ കിടക്കുന്ന രീതിയിലായിരുന്നു നിഹുലിന്റെ ഭാര്യ അഭിരാമിയും കുട്ടിയും.
മരിച്ച പ്രതാപന്‍ വര്‍ക്കല പുത്തന്‍ചന്തയിലെ പച്ചക്കറി മൊത്തവ്യാപാരിയായ പ്രതാപനു മൂന്ന് ആണ്‍മക്കളാണ്. മൂത്തമകന്‍ അഖില്‍ വിദേശത്താണ്. മരിച്ച അഹിലും ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തില്‍ പങ്കാളികളായിരുന്നു.മൂത്ത മകനും കുടുംബവും എത്തിയശേഷമാകും സംസ്‌കാര ചടങ്ങുകള്‍.
https://www.facebook.com/Malayalivartha

























