കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം; മരണം സംഭവിച്ചത് കോട്ടയം തിരുനക്കര സ്വദേശി ജവാദിന്റെ മകൻ അലിയ്ക്ക്; മരണകാരണം ഗേറ്റ് തലയിൽ ഇടിച്ചതാകാമെന്ന് പ്രാഥമിക നിഗമനം

കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് കുഞ്ഞ് മരിച്ചു. കോട്ടയം തിരുനക്കര പുത്തൻപള്ളി കോമക്കാടത്ത് വീട്ടിൽ ജവാദിന്റെ മകൻ അലി (3) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം.വീടിന് മുന്നിലെ ഗേറ്റിൽ കയറി അടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു.ഗേറ്റ് തലയിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനിയില്ല. രണ്ട് ദിവസം മുമ്പാ ണ് കുട്ടി വിദേശത്ത് നിന്നും എത്തിയത്. ഉമ്മ- ശബാസ്.
https://www.facebook.com/Malayalivartha

























