വര്‍ക്കല ചെറുന്നിയൂര്‍ ബ്‌ളോക്ക് ഓഫീസിനു സമീപം പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും താമസിച്ചിരുന്ന ഇരുനില വീടിനു തീപിടിച്ച് കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ്ങി പോലീസ്.... പ്രതാപന്റെയും ഭാര്യ ഷെര്‍ളിയുടെയും ശരീരം നീറിയ നിലയിലായിരുന്നു, അഭിരാമിക്കും കുഞ്ഞിനും അഹിലിനും ത്വക്കില്‍ നിറവ്യത്യാസമോ പൊളളലിന്റെ അടയാളങ്ങളോ ഒന്നുമുണ്ടായിരുന്നില്ല, മരിച്ച കൈക്കുഞ്ഞിന്റെ പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍

വര്‍ക്കല ചെറുന്നിയൂര്‍ ബ്‌ളോക്ക് ഓഫീസിനു സമീപം പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും താമസിച്ചിരുന്ന ഇരുനില വീടിനു തീപിടിച്ച് കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ്ങി പോലീസ്.... മരിച്ച കൈക്കുഞ്ഞിന്റെ പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍.
വര്‍ക്കല പുത്തന്‍ചന്തയിലെ ആര്‍.പി.എന്‍ പച്ചക്കറി പഴവര്‍ഗ മൊത്ത വ്യാപാര സ്ഥാപന ഉടമ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ബേബിയെന്ന് വിളിക്കുന്ന ആര്‍. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (52), മരുമകള്‍ അഭിരാമി (24), ഇളയമകന്‍ അഹില്‍ (29), അഭിരാമിയുടെ മകന്‍ റയാന്‍ (8മാസം) എന്നിവരാണ് മരിച്ചത്.
രണ്ടാമത്തെ മകനും അഭിരാമിയുടെ ഭര്‍ത്താവുമായ നിഹുലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡില്‍ അയന്തി - പന്തുവിള റോഡരികിലെ വീടാണ് അഗ്‌നിക്കിരയായത്. ഇന്നലെ പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവമുണ്ടായത്.
ബാഹ്യ ഇടപെടലുകള്‍ക്കോ അപായപ്പെടുത്തലിനോ ഉള്ള തെളിവുകള്‍ കണ്ടെത്താനായില്ല. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പ്രതാപന്റെയും ഭാര്യ ഷെര്‍ളിയുടെയും ശരീരം നീറിയ നിലയിലായിരുന്നു. അഭിരാമിക്കും കുഞ്ഞിനും അഹിലിനും ത്വക്കില്‍ നിറവ്യത്യാസമൊ പൊളളലിന്റെ അടയാളങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. പുക ശ്വസിച്ചാകാം ഇവരുടെ മരണം.
വീടിനു മുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന ശശാങ്കനാണ് തീപിടിത്തം കണ്ടത്. അദ്ദേഹം അയല്‍വാസികളെ വിളിച്ചുകൂട്ടിയെങ്കിലും വീട്ടിലേക്ക് കയറാനായില്ല. ഗേറ്റ് പൂട്ടിയിരുന്നു. വളര്‍ത്തുനായയെ തുറന്നുവിട്ടിരുന്നതിനാല്‍ ആര്‍ക്കും പെട്ടെന്ന് മതില്‍ ചാടിക്കടക്കാനുമായില്ല. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയെങ്കിലും വാതിലുകളെല്ലാം പൂട്ടിയിരുന്നതിനാല്‍ അകത്തേക്കു കയറാന്‍ പണിപ്പെട്ടു. ജനാലവഴി മുറിക്കുള്ളിലേക്ക് വെള്ളം ചീറ്റി തീയും പുകയും നിയന്ത്രണവിധേയമാക്കിയശേഷമാണ് പൊലീസിനും ഫയര്‍ഫോഴ്‌സിനും അകത്തേക്ക് കടക്കാനായത്.
നിഹുല്‍ ഒഴികെയുള്ളവരെ ബെഡ് റൂമുകളില്‍ നിന്നാണ് ചലനമറ്റ നിലയില്‍ പുറത്തെടുത്തത്. എല്ലാവരെയും വര്‍ക്കല എസ്.എന്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും നിഹുല്‍ ഒഴികെയുള്ളവര്‍ മരിച്ചിരുന്നു.
50 ശതമാനത്തിലേറെ പൊള്ളലേറ്റ നിഹുലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ഹാള്‍, താഴെയും മുകള്‍ നിലയിലുമായുള്ള മൂന്ന് ബെഡ് റൂമുകള്‍ എന്നിവ കത്തിനശിച്ചു. പോര്‍ച്ചിലുണ്ടായിരുന്ന മൂന്ന് ഇരുക്രവാഹനങ്ങള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും അഗ്‌നിക്കിരയായി.
അതേസമയം അട്ടിമറി സാധ്യത തള്ളിക്കളയുകയാണ് വിദഗ്ദ്ധര്‍. പുക ശ്വസിച്ചതാകാം മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ അനുമാനം, നിഹുലിനെ പുറത്ത് എത്തിച്ചപ്പോള്‍ വായ്ക്കുള്ളില്‍ നിന്നും കറുത്ത പുക വന്നു കൊണ്ടിരിന്നുവെന്ന് പോലീസ് പറഞ്ഞു. അട്ടിമറി സാധ്യത തള്ളിക്കളയുകയാണ് അടുത്ത വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും. വീടിനു സമീപം ആരും എത്തിയിയിട്ടില്ലെന്ന് പോലീസ്. വര്‍ക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിദേശത്തുള്ള മൂത്തമകന്‍ രാഹുലും കുടുംബവും അഭിരാമിയുടെ വിദേശത്തുള്ള പിതാവും നാട്ടിലെത്തിയശേഷം വര്‍ക്കലയിലെ കുടുംബ വീട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
"
https://www.facebook.com/Malayalivartha

























