ആ എണ്ണ വേവില്ല... തക്ക സമയത്ത് ഇടപെടാത്ത മോശം അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ജനങ്ങള്‍ വിലയിരുത്തുമ്പോള്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങി ബൈഡന്‍; റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും ഇറക്കുമതി നിരോധിച്ച് യുഎസ്; അതിന്റെ ഫലം നമ്മളും അനുഭവിക്കണം

യുക്രെയ്ന്‍ യുദ്ധം മൂലം റഷ്യ ലോകത്തിന് ഉണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതല്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിന്‍ പുടിന്‍ ലോകത്തെ കരുത്തനായ നേതാവായി മാറിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒന്നിനും കൊള്ളാത്തവനായി. മറ്റേതെങ്കിലും അമേരിക്കന്‍ പ്രസിഡന്റായിരുന്നെങ്കില്‍ കാണാമായിരുന്നു. ജനം ഇളകിയതോടെ ബൈഡനും ഇളകി.
യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് ബൈഡന്‍. റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും മറ്റ് ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. യുഎസ് തുറമുഖങ്ങളില്‍ റഷ്യന്‍ എണ്ണ അടുപ്പിക്കില്ല. അമേരിക്കന്‍ ജനത റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് നല്‍കുന്ന ശക്തമായ അടിയായിരിക്കും ഇത്. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. സഖ്യരാജ്യങ്ങളുമായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബൈഡന്‍ പറഞ്ഞു.
രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനിടെയാണു റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ് നിരോധിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുഎസിലേക്കും റഷ്യ വന്‍തോതില്‍ എണ്ണ കയറ്റി അയയ്ക്കുന്നുണ്ട്. റഷ്യയ്ക്കുമേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് എണ്ണ ഇറക്കുമതിയും നിരോധിച്ചത്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസുകളിലൊന്നാണ് എണ്ണ.
നേരത്തേ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് റഷ്യയില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാന്‍ തുടങ്ങി. ഭക്ഷ്യസാധനങ്ങളുടെ വിതണത്തില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ ഉപരോധം റഷ്യയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരാനും യുഎസിന്റെ തീരുമാനം വഴിയൊരുമെന്നാണ് ആശങ്ക. നമ്മളേയും അത് സാരമായി ബാധിക്കും.
റഷ്യ, യുക്രെയ്ന്‍ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. യുദ്ധം മൂലം ഇന്ധന ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കും. വിലയുടെ കാര്യത്തില്‍ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടിയുണ്ടാകും.
ഇന്ധനവിലയെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. പെട്രോളിന്റെയും ഡീസലിന്റെയും വില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഒറ്റയടിക്ക് എണ്ണ വില കൂട്ടുമെന്ന് വലിയ പ്രചാരണമാണ് നടക്കുന്നത്. അതിനിടെയാണ് ബൈഡന്റെ തീരുമാനം.
അതിനിടെ റഷ്യന്‍ ആക്രമണം ശക്തമായ യുക്രെയ്‌നിലെ മരിയുപോളില്‍ വീണ്ടും ഒഴിപ്പിക്കല്‍ തടസ്സപ്പെട്ടു. സൊപേര്‍ഷ്യയിലേക്കുള്ള പാതയില്‍ ആക്രമണം ശക്തമാണെന്ന് യുക്രെയ്ന്‍ അറിയിച്ചു. മേഖലയിലേക്ക് സഹായവുമായി പുറപ്പെട്ട 8 ട്രക്കുകളും 30 ബസ്സുകളും വഴിയില്‍ കുടുങ്ങി. ആകെ രണ്ടുലക്ഷത്തോളം പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്.
വെള്ളവും വൈദ്യുതിയും ഇല്ലാതായിട്ട് ദിവസങ്ങളായി. ഇന്ന് രാവിലെ സുമിയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ ആശുപത്രികള്‍ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുകയാണെന്നു യുഎന്‍ കുറ്റപ്പെടുത്തി. ഇതുവരെ രാജ്യത്തുനിന്ന് 20 ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു.
പലതവണ മുടങ്ങിയ കിഴക്കന്‍ യുക്രെയ്‌നിലെ സുമിയിനിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കല്‍ തുടങ്ങി. റഷ്യ മൂന്നാംവട്ടം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സുമിയില്‍നിന്ന് വിദ്യാര്‍ഥികളുമായുള്ള ആദ്യ വാഹനവ്യൂഹം പുറപ്പെട്ടു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെയും നാട്ടുകാരെയും ഒഴിപ്പിക്കുന്നതുവരെ വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നു റഷ്യയോടു യുക്രെയ്ന്‍ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha

























