ഒട്ടും പ്രതീക്ഷിച്ചില്ല... 24 മണിക്കൂറിനുള്ളില്‍ ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ കൂറ്റന്‍ റാലി; നരേന്ദ്ര മോദി ലോക രാഷ്ട്രങ്ങളില്‍ പേരെടുത്തപ്പോള്‍ ഇമ്രാനെ ആര്‍ക്കും വേണ്ട; സ്വന്തം വിദ്യാര്‍ത്ഥികളെ പോലും രക്ഷപ്പെടുത്താനായില്ല; ജനം ഇളകി തുടങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കള്‍ ഇങ്ങോട്ട് വിളിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ആര്‍ക്കും വേണ്ട. എന്തിന് പാക് വിദ്യാര്‍ത്ഥികള്‍ പോലും യുക്രെയിനില്‍ നിന്നും രക്ഷപ്പെട്ടത് മോദിയുടെ പേര് പറഞ്ഞ് ഇന്ത്യന്‍ പതാകയേന്തിയാണ്. ഇപ്പോള്‍ പാക് ജനങ്ങള്‍ കൂടി ഇളകി. 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ കൂറ്റന്‍ റാലി നടത്തി.
പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറികളും ആരോപിച്ചാണു പ്രതിപക്ഷം രാജി ആവശ്യപ്പെട്ടത്. രാജിവയ്ക്കുകയോ വിശ്വാസ വോട്ടെടുപ്പ് നേരിടുകയോ ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇമ്രാന്‍ തയാറാകണമെന്ന് പിപിപി നേതാവും ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ റാലിയെ അഭിസംബോധന ചെയ്ത് ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമാണെന്നും ഇമ്രാന് ജനപിന്തുണ നഷ്ടപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. സൈനിക പിന്തുണയോടെയാണ് ഇമ്രാന്‍ ഭരണം നിലനിര്‍ത്തുന്നതെന്നും ആരോപണമുണ്ട്.
അതേസമയം റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രെയ്‌നില്‍ നിന്നു തങ്ങളെ ഒഴിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ഭരണകൂടം ഒന്നും ചെയ്തില്ലെന്ന് യുക്രെയ്‌നില്‍ നിന്നു മടങ്ങിയെത്തിയ പാക്കിസ്ഥാന്‍ വിദ്യാര്‍ഥിനി വ്യക്തമാക്കി. രക്ഷപ്പെടാന്‍ ഇന്ത്യന്‍ എംബസിയാണു സഹായിച്ചതെന്നും യുക്രെയ്‌നിലെ നാഷനല്‍ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായ മിഷ അര്‍ഷാദ് പറഞ്ഞു.
യുക്രെയ്‌നിലെ പാക്കിസ്ഥാന്‍ എംബസി വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും മിഷ ആരോപിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ എംബസി ഒരുക്കിയിരുന്ന ബസില്‍ കയറാന്‍ അനുവദിച്ചെന്നും അങ്ങനെയാണ് ടെര്‍നോപില്‍ നഗരത്തിലെത്തിയതെന്നും വിദ്യാര്‍ഥിനി വെളിപ്പെടുത്തി. ബസിലെ ഒരേയൊരു പാക്കിസ്ഥാനി താനായിരുന്നുവന്നും മിഷ പറഞ്ഞു. ഒരു പാക്ക് മാധ്യമത്തോടാണ് മിഷയുടെ വെളിപ്പെടുത്തല്‍.
റഷ്യയുടെ സൈനിക അധിനിവേശം ആരംഭിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ അപ്പാര്‍ട്ടുമെന്റുകളില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികളെ ഹോസ്റ്റല്‍ ബേസ്‌മെന്റുകളിലേക്കു മാറ്റി. യുക്രെയ്‌നിലെയും നൈജീരിയ, ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള 120 ഓളം വിദ്യാര്‍ഥികള്‍ക്കുമൊപ്പമാണു കഴി!ഞ്ഞത്. രാവും പകലും വ്യോമാക്രമണം തുടര്‍ന്നതിനാല്‍ പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ലെന്നും മിഷ പറഞ്ഞു.
പാക്കിസ്ഥാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ യുക്രെയ്‌നിന്റെ അയല്‍രാജ്യങ്ങളിലേക്കു കടക്കാന്‍ ഇന്ത്യന്‍ പതാക ഉപയോഗിച്ചെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു.
അതേസമയം പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പാക്കിസ്ഥാനിലെ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എന്താണു നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്? എന്തു പറഞ്ഞാലും അനുസരിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ അടിമകളാണോ?.. എന്നാണ് ഒരു രാഷ്ട്രീയ റാലി അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ ചോദിച്ചത്.
ഐക്യരാഷ്ട്ര സംഘടനയില്‍ റഷ്യയ്‌ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു പാക്കിസ്ഥാനിലെ 22 നയതന്ത്ര പ്രതിനിധികള്‍ ചേര്‍ന്ന് കത്തുനല്‍കിയതാണു ഇമ്രാന്‍ ഖാനെ ചൊടിപ്പിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടെയാണ് പാക്കിസ്ഥാനു കത്തുനല്‍കിയത്. ഇത്തരത്തില്‍ നടപടി വളരെ വിരളമാണ്. പാശ്ചാത്യ രാജ്യങ്ങളുടെ പരമ്പരാഗത സഖ്യകക്ഷിയായ പാക്കിസ്ഥാന്‍, റഷ്യയ്‌ക്കെതിരെ യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ രാജിയ്ക്കായുള്ള റാലി.
https://www.facebook.com/Malayalivartha

























