ബോധം മറയുന്നതിനു മുമ്പ് നിഹുല്‍ പറഞ്ഞത് ഒരൊറ്റ കാര്യം.... എന്റെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിനുള്ളിലാക്കിയിട്ടുണ്ട്, എന്നെ വിട്ടിട്ട് അവരെ രക്ഷിക്ക് പ്ലീസ്...' രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി നോക്കുമ്പോള്‍ കണ്ട കാഴ്ച കരളലിയിക്കും....

ബോധം മറയുന്നതിനു മുമ്പ് നിഹുല്‍ പറഞ്ഞത് ഒരൊറ്റ കാര്യം.... എന്റെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിനുള്ളിലാക്കിയിട്ടുണ്ട്, എന്നെ വിട്ടിട്ട് അവരെ രക്ഷിക്ക് പ്ലീസ്...' രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി നോക്കുമ്പോള്‍ കണ്ട കാഴ്ച കരളലിയിക്കും....
നിമിഷനേരം കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ മുകള്‍നിലയിലെ ആ മുറിയിലെത്തി. കുളിമുറി തള്ളിത്തുറന്നപ്പോള്‍ കാണുന്നത് പുക ശ്വസിച്ച് മരിച്ചുകിടക്കുന്ന അഭിരാമിയെ. എട്ടുമാസം പ്രായമുള്ള റയാന്‍ എന്ന ആണ്‍കുഞ്ഞ് ആ അമ്മയുടെ നെഞ്ചില്‍ ജീവനറ്റു കിടക്കുന്നു. കുഞ്ഞ് ഉള്‍പ്പെടെ ആറു പേരുണ്ടായിരുന്ന ആ വീട്ടില്‍ ജീവനോടെ ശേഷിച്ച നിഹുല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എതിര്‍വശത്തെ വീട്ടിലെ സാന്ദ്രയാണ് ഈ വീടിന് തീപിടിച്ചത് ആദ്യം കാണുന്നത്. രാത്രി ഒന്നരയോടെ രണ്ടാംനിലയിലെ എ.സി. ഓഫ് ചെയ്യാനായി എഴുന്നേറ്റപ്പോഴാണ് പ്രതാപന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ തീ കത്തിപ്പടരുന്നത് കാണുന്നത്.
സാന്ദ്ര വീട്ടുകാരെ വിളിച്ചുണര്‍ത്തുകയായിരുന്നു. പുലര്‍ച്ചെ ഒന്നേമുക്കാലോടെ ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് തൊട്ട് എതിര്‍വീട്ടിലെ ശശാങ്കനും ഉണര്‍ന്നു. ഉച്ചത്തില്‍ നിലവിളിച്ച് ഇദ്ദേഹമാണ് മറ്റ് അയല്‍വാസികളെ ഉണര്‍ത്തിയത്.
ഇതിനിടെ ശശാങ്കന്റെ മകള്‍ അലീന തന്റെ മൊബൈലില്‍ നിന്ന് നിഹുലിന്റെ ഫോണിലേക്ക് വിളിച്ചു. ആദ്യ കോളില്‍ത്തന്നെ ഫോണ്‍ എടുത്ത നിഹുല്‍ കാര്യം അറിഞ്ഞിരുന്നില്ല. 'ചേട്ടാ വീടിന്റെ താഴത്തെ നിലയില്‍ തീപിടിക്കുന്നു' എന്ന് അലീന പറഞ്ഞയുടന്‍ ഫോണ്‍ കട്ടായി. പിന്നീട് വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.
ഈ സമയം നിഹുല്‍ ഭാര്യയെയും കുഞ്ഞിനെയും കുളിമുറിയിലാക്കി പുകയില്‍ നിന്ന് സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha

























