അക്വാഫൈന പാക്കേജ്ഡ് കുടിവെള്ളത്തിന് അമിത വിലയിട്ട വരുണ്‍ ബിവറേജസ് കമ്പനിക്കെതിരെ കേസ്... ഉല്‍പ്പാദകരും പായ്ക്കര്‍മാരും വിതരണക്കാരും ജൂണ്‍ 1 ന് ഹാജരാകാന്‍ കോടതി ഉത്തരവ്

അക്വാഫൈന പാക്കേജ്ഡ് കുടിവെള്ളത്തിന് അമിത വിലയിട്ട വരുണ്‍ ബിവറേജസ് കമ്പനിക്കെതിരെ തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി കേസെടുത്തു. .
ഉല്‍പ്പാദകരെയും പായ്ക്കര്‍മാരെയും വിതരണക്കാരെയും പ്രതിനിധീകരിച്ച് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജൂണ്‍ 1 ന് ഹാജരാകാന്‍ മജിസ്‌ട്രേട്ട് പി.എസ്.സുമി ഉത്തരവിട്ടു.
നിര്‍മ്മാണ കമ്പനി പാലക്കാട് നല്ലൂര്‍ റബ്ബര്‍ മഹല്‍ വരുണ്‍ ബിവറേജസ് ലിമിറ്റഡ് , പായ്ക്കിംഗ് സ്ഥാപനമായ തിരുനെല്‍വേലി സിപ്‌കോകോട്ട് ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് പ്ലോട്ടിലുള്ള വരുണ്‍ ബിവറേജസ് ലിമിറ്റഡ് , വിതരണക്കാരായ ഹരിയാന ഗര്‍ഗോണ്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കോര്‍പ്പറേറ്റ് ഓഫീസുള്ള വരുണ്‍ ബിവറേജസ് ലിമിറ്റഡ് , ന്യൂഡെല്‍ഹി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള വരുണ്‍ ബിവറേജസ് , കമ്പനി മാനേജിംഗ് ഡയറക്ടര്‍ രജീന്ദര്‍ ജീത്ത് സിംഗ് ബഗ്ഗാ എന്നിവരെയഥാക്രമം ഒന്നു മുതല്‍ അഞ്ചു വരെ പ്രതിചേര്‍ത്താണ് കോടതി കേസെടുത്തത്.
2020 ഏപ്രില്‍ 3 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ലീഗല്‍ മെട്രോളജി ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ്.ജയ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി കേസെടുത്തത്. കരമന കാലടി മാതാ ഏജന്‍സീസില്‍ നിന്നാണ് 2 ലിറ്ററിന്റെ 9 ബോട്ടിലുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കേയ്‌സും അഞ്ഞൂറ് മില്ലി ലിറ്ററിന്റെ 24 ബോട്ടിലുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കേയ്‌സ് കുപ്പി വെള്ളവും കണ്ടെടുത്തത്.
2011 ല്‍ നിലവില്‍ വന്ന ലീഗല്‍ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) ചട്ടം 6 (1) (ഇ) പ്രകാരവും 2020 മാര്‍ച്ച് 17 ലെ കേരള ബോട്ടില്‍ഡ് വാട്ടര്‍ (വില നിയന്ത്രണം) ഉത്തരവ് പ്രകാരവും നിശ്ചയിച്ച പരമാവധി ചില്ലറ വില്‍പ്പനക്ക് വിരുദ്ധമായി അമിത നിരക്കില്‍ ഈടാക്കിയെന്നാണ് കേസ്. മാര്‍ച്ച് 17 മുതല്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയാണ് പരമാവധി ചില്ലറ വില്‍പ്പന വിലയായി നിശ്ചയിച്ചിട്ടുള്ളത്: എന്നാല്‍ അക്വാഫൈനയുടെ രണ്ടു ലിറ്റര്‍ ബോട്ടിലിന് 40 രൂപയും 500 മില്ലീ ലിറ്റര്‍ ബോട്ടിലിന് 10 രൂപയും ലേബല്‍ പതിച്ച് ഈടാക്കിയെന്നാണ് കേസ്.
2009 ല്‍ നിലവില്‍ വന്ന ലീഗല്‍ മെട്രോളജി നിയമത്തിലെ ശിക്ഷാ വകുപ്പായ 36 (1) , 2011 ലെ ചട്ടം 32 എന്നിവ പ്രകാരമാണ് കോടതി കേസെടുത്തത്.
" fr
https://www.facebook.com/Malayalivartha

























