വനിതാ ദിനത്തില്‍ വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന 13 സ്ത്രീകളെ ആദരിച്ച് 'കിലെ ';കൈയടിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും വീണാ ജോര്‍ജും

അന്താരാഷ്ട്ര വനിതാദിനം വേറിട്ട രീതിയില്‍ ആഘോഷിച്ച് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്(കിലെ ). വ്യത്യസ്തമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരളത്തിലുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട 13 വനിതാതൊഴിലാളികളെ കിലെയുടെ നേതൃത്വത്തില്‍ ആദരിച്ചു.
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലയിലെ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചന്ദ്രിക, രാജി, ഷിനി, കത്രീന കാട്ടുക്കാരന്‍, രേഖ കാര്‍ത്തികേയന്‍, മെറിന്‍ഡ, ശ്രീദേവി ഗോപാലന്‍, ആയിഷ, ഷീജ, പത്മാവതി, റുഖിയ, ലക്ഷ്മി എന്നിവരെ ആരോഗ്യവും വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരിച്ചു.
ഇവരുടെ ജീവിതകഥ ആസ്പദമാക്കി തയ്യാറാക്കിയ 'ഉയരെ' എന്ന പുസ്തകത്തിന്റെ പ്രകാശനം സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഐ.എ.എസിന് നല്‍കി നിര്‍വഹിച്ചു.
അസംഘടിതമേഖലയില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. അവരെ കൂടുതല്‍ പ്രാപ്തിയുള്ളവരാക്കി സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുവരികയാണ് കിലെയുടെ പ്രധാന ലക്ഷ്യമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സമൂഹം പുരുഷന് മാത്രമേ ചെയ്യാന്‍ കഴിയൂവെന്ന് മുദ്രകുത്തിയിരുന്ന ചില തൊഴിലുകളേറ്റെടുത്ത് ചെയ്താണ് ഇവര്‍ സമൂഹത്തിന് മാതൃകയാകുന്നതെന്നും, ഇവരെ പ്രത്യേകം അഭിനന്ദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളുടെ അവകാശ സംരക്ഷണവും സ്ത്രീകള്‍ക്ക് നീതി ലഭിക്കേണ്ടതും പുരുഷന്‍മാര്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും, തൊഴില്‍ മേഖലയിലെ അസമത്വങ്ങള്‍ അവസാനിപ്പിക്കുന്നതിനും സ്ത്രീ മുന്നേറ്റത്തിനും സര്‍ക്കാര്‍ കൂടെയുണ്ടെന്നും ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം നടത്തിയ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാദിനത്തില്‍ ഇത്തരത്തിലൊരു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ച കിലെയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വ്യത്യസ്തമായ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ജീവിതം പുലര്‍ത്തുന്ന സ്ത്രീകള്‍ സമൂഹത്തിന് മാതൃകയാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായ ഡോ. കെ.രവിരാമന്‍, പ്രൊഫ. മിനി സുകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കിലെ ചെയര്‍മാന്‍ കെ.എന്‍.ഗോപിനാഥ് അധ്യക്ഷനായ ചടങ്ങില്‍ കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ടി.കെ.രാജന്‍, ജി.ബൈജു, കെ. മല്ലിക എന്നിവര്‍ ആശംസയര്‍പ്പിച്ചു. കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍തോമസ് സ്വാഗതവും സീനിയര്‍ ഫെലോ ജെ.എന്‍. കിരണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ''സ്ത്രീ സുരക്ഷയും നിയമങ്ങളും'' എന്ന വിഷയത്തില്‍ ശില്‍പശാല നടത്തി. അഡ്വ.അംശു വാമദേവന്‍ വിഷയാവതരണം നടത്തി.
"
https://www.facebook.com/Malayalivartha

























