ആലപ്പുഴ ചേര്‍ത്തലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം... ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം

ആലപ്പുഴ ചേര്‍ത്തലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം. പള്ളിപ്പുറത്ത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
ജില്ലയുടെ പല മേഖലകളില്‍ നിന്നായി എട്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണക്കാന്‍ ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമായതാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
ഫാക്ടറി പൂര്‍ണമായും തീപിടിച്ചു കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. അപകടകാരണം വ്യക്തമല്ല. തീപടരുന്നത് കണ്ട സമീപവാസികളാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.
"
https://www.facebook.com/Malayalivartha

























