ദിലീപിന്റെ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത ടെക്‌നീഷ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നീക്കം.... മുംബയിലെ ലാബില്‍ ഒരു മലയാളിയാണ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതെന്ന് കണ്ടെത്തി, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചേക്കും

ദിലീപിന്റെ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത ടെക്‌നീഷ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നീക്കം. മുംബയിലെ ലാബില്‍ ഒരു മലയാളിയാണ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ ഒരു ജൂനിയര്‍ മുംബയിലെത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. അവസരം കിട്ടിയാല്‍ അദ്ദേഹത്തെയും ചോദ്യം ചെയ്യും.
ക്രൈംബ്രാഞ്ചില്‍ നിന്ന് വിവരം ചോര്‍ന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ദിലീപിന്റെ ഫോണുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത് ക്രൈംബ്രാഞ്ചിന്റെ ഉന്നതസംഘമാണ് . എന്നാല്‍ തീരുമാനമുണ്ടായ ഉടനെ തന്നെ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ മുംബക്ക് പറന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ചിന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അതീവ രഹസ്യമായാണ് ദിലീപ് വിഷയത്തില്‍ കരുക്കള്‍ നീക്കുന്നത്. എന്നിട്ടും നിര്‍ണായക തീരുമാനം ചോര്‍ന്നു.
ഫോണിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമ്മതിച്ചു. . ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയില്‍ വെച്ച് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തയെന്നും കണ്ടെത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് മനപൂര്‍വം ശ്രമിച്ചു എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.
ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും അടക്കം ആറു ഫോണുകളാണ് സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. വധ ഗൂഡാലോചനാക്കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും പങ്കാളിത്തം തെളിയിക്കുന്നതിനുളള പ്രധാന തെളിവായി ഫോണുകള്‍ മാറും എന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ജനുവരി 29നായിരുന്നു ഈ ഫോണുകള്‍ കൈമാറാന്‍ ഹൈകോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതേ ദിവസവും തൊട്ടടുത്തദിവസവുമായി മുംബൈയിലേക്ക് കൊണ്ടുപോയ 4 ഫോണുകളിലെ ഡേറ്റകള്‍ നീക്കം ചെയ്‌തെന്നാണ് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.
ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതിയിലെത്തും മുമ്പ് തന്നെ ദിലീപ് അറിഞ്ഞിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
ദിലീപിന്റെ അഭിഭാഷകന്‍ മുഖേനയാണ് ഫോണുകള്‍ കൊണ്ടുപോയത്. മുംബൈയിലെ സ്വകാര്യ ലാബുമായി ബന്ധവപ്പെട്ടവരെ ചോദ്യം ചെയ്‌തെന്നും ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതായി മൊഴിയുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഫോണിലെ മറ്റ് വിവരങ്ങള്‍ ഒരു ഹാര്‍ഡ് ഡിസ്‌കിലേക്കും മാറ്റി. ഈ ഫോണുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ദിലീപിന്റെ ഒരു അഭിഭാഷകന്‍ മുംബൈയിലെത്തി പരിശോധിച്ചതായും വ്യക്തമായിട്ടുണ്ട്.
ഫോണിലെ വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത ക്രൈംബ്രാഞ്ച് ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വധഗൂഢാലോചനാക്കേസില്‍ വസ്തുതകള്‍ മറച്ചുവയ്ക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഭാഗത്തുനിന്ന് ആസൂത്രിത ശ്രമമുണ്ടായി എന്ന് സ്ഥാപിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. വധഗൂഢാലോചനാക്കേസില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയെ അറിയിക്കുന്ന കാര്യവും ആലോചിക്കുന്നു.
ആക്രമിക്കപ്പെട്ട നടിയും ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണ്. അത് പരിശോധിക്കപ്പെടണം. ബാംഗ്ലൂരില്‍ നില്‍ക്കുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍ ടിവിയിലൂടെ കണ്ടത്. കുറ്റപത്രം നല്‍കിയാലും തുടരന്വേഷണം നടത്താന്‍ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയില്‍ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം എന്ന് തനിക്ക് താത്പര്യമുണ്ട്. പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വാദിച്ചു. നടിയുടെ വാദത്തിന് കോടതിയില്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.
"
https://www.facebook.com/Malayalivartha
























