ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം; സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സുധാകരൻ കെ പി സി സി യുടെ പ്രസിഡൻ്റ് ആണെന്ന കാര്യം ജില്ലാ സെക്രട്ടറി മറക്കരുത്.
ഇത്തരം പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറി ആക്കുന്ന നിലയിലേക്ക് സി പി എം അധ:പതിച്ചിരിക്കുന്നു. കൊലപതകരാഷ്ടീയത്തിൻ്റെ വക്താക്കളാണു സി പി എം യെന്നു തെളിയിക്കുന്നതാണു ജില്ലാ സെക്രട്ടറിയുടെ പ്രസംഗമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി ഉയർത്തിയിരിക്കുകയാണ് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്.
ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ല എന്നാണ് സിപിഎം നേതാവ് പറഞ്ഞത്. സുധാകരന് സിപിഎം കൊടുത്ത ഭിക്ഷയാണ് അയാളുടെ ജീവിതമെന്നുമായിരുന്നു നേതാവ് ഉയർത്തിയ വാദം. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു സി.വി.വര്‍ഗീസിന്റെ പ്രകോപന പ്രസംഗം നടന്നത്.
സിപിഎം എന്ന പാര്‍ട്ടിയുടെ കഴിവുകളെ സംബന്ധിച്ച് സുധാകരന്‍ എന്ന നേതാവിന് ധാരണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു . കെ.സുധാകരന്റെ ജീവന്‍ സിപിഎമ്മിന്റെ ഭിക്ഷയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. സുധാകരന്‍ എന്ന ഭിക്ഷാംദേഹിക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൊടുത്ത ഭിക്ഷയാണ് സുധാകരന്റെ ജീവന്‍ എന്നതില്‍ ഒരു തര്‍ക്കം വേണ്ടെന്നുമായിരുന്നു സി.വി.വര്‍ഗീസ് വ്യക്തമാക്കിയത് .
https://www.facebook.com/Malayalivartha
























