ആദ്യം സുരക്ഷിതത്വം പിന്നീട് മെഡിക്കൽ വിദ്യാഭ്യാസം; ബഡ്ജറ്റിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ തുക വക മാറ്റണമെന്ന നിർദേശവുമായി ഡോ സുൽഫി നൂഹു

ബഡ്ജറ്റിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ തുക വക മാറ്റണമെന്ന നിർദേശവുമായി ഡോ സുൽഫി നൂഹു. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്തതുപോലെ ജി ഡി പിയുടെ 5 ശതമാനത്തിന് അടുത്ത മെല്ലെമെല്ലെ എത്തണം. പൊതുജനാരോഗ്യത്തിന് കൂടുതൽ ഊന്നൽ നൽകുന്ന ഒരു ബഡ്ജറ്റ് വരാനിരിക്കുന്ന പാൻഡെമിക്കളെയും ജീവിതശൈലി രോഗങ്ങളെയും നേരിടുവാൻ നമ്മെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറയുന്നു.
മാത്രമല്ല ആദ്യം സുരക്ഷിതത്വം പിന്നീട് മെഡിക്കൽ വിദ്യാഭ്യാസം എന്നും അദ്ദേഹം വ്യക്തമാക്കി . യുദ്ധം തീരട്ടെ. യുക്രൈൻ വിദ്യാർത്ഥികൾക്ക് അവിടത്തെ യൂണിവേഴ്സിറ്റികളിൽ തന്നെ പഠിക്കാനുള്ള അവസരം ഉണ്ടാകട്ടെ. അതിനുള്ള പോംവഴികൾ ആലോചിക്കുന്നതാവും കൂടുതൽ ബുദ്ധി.
സർക്കാർ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുവാനുള്ള ചില മാനദണ്ഡങ്ങൾ നിലവിലുണ്ടല്ലോ. അത് ലംഘിക്കപ്പെടുന്നത് കടുത്ത അനീതിയാണ്. ഭാരതത്തിലെ ഡി എൻ ബി , പി ജി വിദ്യാർത്ഥികൾക്ക് കോവിഡ് മൂലം കുറഞ്ഞത് ഒരു കൊല്ലം നഷ്ടമായിട്ടുണ്ട്.നീററ് പിജി പരീക്ഷ വൈകിയതുകൊണ്ടുള്ള നഷ്ടം വേറെ!
അതുപോലെതന്നെ മറ്റ് രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ധാരാളം സമയം നഷ്ടപ്പെട്ടിട്ടുണ്ട് മെരിറ്റ് എന്ന മാനദണ്ഡം ഒരു പരിധിവരെയെങ്കിലും പാലിക്കപ്പെടണം. അതിന് പകരം ലാറ്ററൽ എൻട്രി തീർത്തും സ്വീകാര്യമല്ല.
യുക്രൈൻ യൂണിവേഴ്സിറ്റികൾ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നറിയാൻ കാത്തിരുന്നേ തീരൂ .
പഠന കാലയളവ് ലോകത്തെല്ലായിടത്തും മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് മൂലം കൂടിയിട്ടുണ്ട് ഇപ്പോൾ ആ വിദ്യാർത്ഥികളെ സുരക്ഷിതരായി സ്വന്തം വാസസ്ഥലങ്ങളിൽ എത്തിക്കുന്നതാണ് പ്രധാന ദൗത്യം. ആദ്യം സുരക്ഷിതത്വം പിന്നീട് മെഡിക്കൽ വിദ്യാഭ്യാസം. ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha
























