നിറകണ്ണുകളോടെ വീട്ടിലേക്ക്... വെടിവെയ്പ് നടത്തിയ മണ്ണാറക്കയത്തെ കരിമ്പനാല്‍ കുടുംബവീട്ടില്‍ പ്രതി ജോര്‍ജ് കുര്യനെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

നിറകണ്ണുകളോടെ വീട്ടിലേക്ക്.... വെടിവെയ്പ് നടത്തിയ മണ്ണാറക്കയത്തെ കരിമ്പനാല്‍ കുടുംബവീട്ടില്‍ പ്രതി ജോര്‍ജ് കുര്യനെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മാതാപിതാക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നപ്പോഴാണ് ചൊവ്വാഴ്ച രാത്രി 7.30-ഓടെ ജോര്‍ജ് കുര്യനെ വീട്ടിലെത്തിച്ചത്.
നിറകണ്ണുകളോടെയാണ് പടികള്‍ ചവിട്ടി ജോര്‍ജ് കുര്യന്‍ വീടിനുള്ളിലേക്ക് കയറിയത്. വെടിവെയ്പ് നടന്ന മുറിക്കുള്ളിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
തിങ്കളാഴ്ച ജോര്‍ജ് കുര്യന്‍ എത്തിയ കാറും വീടിന്റെ മുന്‍പില്‍നിന്ന് മാറ്റിയിട്ടില്ലായിരുന്നു. തിങ്കളാഴ്ച വെടിവെയ്പിന് ശേഷം വീട്ടില്‍തന്നെയിരുന്ന ഇയാളെ പോലീസ് എത്തിയാണ് വീട്ടില്‍നിന്ന് കൊണ്ടുപോയത്.
വൈകീട്ട് 6.30-ഓടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നു. ബാലിസ്റ്റിക്സ് വിഭാഗം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വെടിവെയ്ക്കാനുപയോഗിച്ച റിവോള്‍വര്‍ പരിശോധിച്ചു.
വിരലടയാള വിദഗ്ധര്‍ ജോര്‍ജ് കുര്യന്‍ എത്തിയ കാറിനുള്ളില്‍ പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha
























