ചൂരിദാർ ബോക്സിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തിയത് ഒരുകോടിയിലെറെ രൂപ വിലവരുന്ന മയക്കുമരുന്ന്... കണ്ണൂരിൽ ജ്യൂസ് കടയുടെ മറവിൽ ബൾക്കിസും ഭർത്താവും കൊയ്‌തത് കൈ നിറയെ പണം; ദമ്പതികൾ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

1.950 കിലോഗ്രാം എം.ഡി.എം.എ, 67 ഗ്രാം ബ്രൗൺ ഷുഷർ,7.5 ഗ്രാംഒപ്പിയം എന്നിവയുമായി കോയ്യോട് കേളപ്പൻമുക്കിലെ തൈവളപ്പിൽ അഫ്സൽ (37) ഭാര്യ കാപ്പാട് സി.പി സ്റ്റോർ സ്വദേശിനി ബൾക്കീസ് (28), എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു. ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന ഒരു പ്രമുഖകമ്പിനിയുടെ ടൂറിസ്റ്റ് ബസിലൂടെയാണ് ചൂരിദാർ മെറ്റീരിയലുകൾ കൊണ്ടുവരുന്ന ബോക്സിനുള്ളിൽ മയക്കുമരുന്ന് കടത്തിയത്. പിടിയിലായ ദമ്പതികളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇവരിൽ നിന്ന് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
കേസിലെ മുഖ്യ പ്രതീകളായ രണ്ടു പേരെ പൊലിസ് തിരിച്ചറിഞ്ഞു.ബംഗ്ലൂരിൽ ജോലി ചെയ്യുന്ന നിസാം, മരക്കാർ കണ്ടി സ്വദേശി ജാസിം എന്നിവരാണ് കടത്തിന് പിന്നിലെന്നാണ്‌പൊലീസിന് ലഭിച്ച വിവരം. ചൂരിദാർ ബോക്സിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് ഇവർ കണ്ണൂർ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ട്രാവൽ ഏജൻസിയിലെ പാർസൽ സർവീസ് ഓഫിസിൽ മയക്കുമരുന്ന് എത്തിച്ചത്. കണ്ണൂർ ചാലാട് ബൾക്കിസിന് ഫാഷൻ, ഇന്റീരിയർ ഡിസൈനിംഗ് പ്രവൃത്തികൾ നടത്തുന്ന ഒരു കടയുണ്ട്. ബൾക്കിസും ഭർത്താവ് സാദിഖും നേരത്തെ അഞ്ചുതവണ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അഞ്ചു തവണ ഇതിനു മുൻപ് മയക്കുമരുന്ന് കടത്തിയെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























