അമ്മുമ്മയുടെ 27 വയസുകാരനായ കാമുകൻ ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു; കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്തത് ദമ്പതിമാരാണെന്ന് പറഞ്ഞ്; ശ്വാസംമുട്ടലെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ചുരുളഴിഞ്ഞത് പിഞ്ചു കുഞ്ഞിന്റെ കൊലപാതകരഹസ്യം, പ്രതി പിടിയിൽ

ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു. കൊച്ചി കൊച്ചി പള്ളുരുത്തിയിലാണ് സംഭവം. സംഭവത്തില്‍ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടയാത്. കലൂരിലെ ഹോട്ടല്‍ മുറിയില്‍ ഫാമിലിയായി എത്തിയാണ് ഇവര്‍ മുറിയെടുത്തതെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. എട്ടാം തീയതി പുലര്‍ച്ചെ കുഞ്ഞിന് വയ്യെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിറ്റേദിവസം കുട്ടി മരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു
കുഞ്ഞിന്റെ അച്ഛമ്മയുടെ കാമുകനാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു, ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും കാമുകനും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഇവര്‍ക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. കാഴ്ചയില്‍ പ്രായവ്യത്യാസം തോന്നിയിരുന്നെങ്കിലും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ സംശയങ്ങളുണ്ടായില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ മുറിയില്‍നിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോകുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
സംഭവത്തില്‍ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ സംഭവം കൊലപാതകമാണെന്ന സംശയമുണര്‍ന്നു. തുടര്‍ന്ന് ജോണ്‍ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
ഹോട്ടലില്‍ മുറിയെടുത്ത സ്ത്രീയുടെ മകന്റെ കുഞ്ഞാണ് മരിച്ച ഒന്നരവയസ്സുകാരി. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. സ്ത്രീയുടെ മകന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ സ്ത്രീയാണ് പരിചരിച്ചിരുന്നത്. മുത്തശ്ശിയും കാമുകനും ഹോട്ടലില്‍നിന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























