കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ മുന്നിൽ കരഞ്ഞോണ്ട് നിൽക്കുന്ന തങ്കമ്മ എന്ന അമ്മയുടെ ചിത്രം കേരളം മുഴുവൻ പ്രചരിച്ചിരുന്നു; കെ-റെയിൽ വന്നാൽ ഉള്ള കിടപ്പാടം നഷ്ടപ്പെടുമെന്ന് ആ പാവം അമ്മയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് യുഡിഎഫ് പ്രവ൪ത്തക൪ അവിടെ ആ നാടകം കാഴ്ചവെച്ചത്; കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ എന്ന ചിന്തയിലാണ് പ്രതിപക്ഷം ഇതെല്ലം കാട്ടിക്കൂട്ടുന്നത്; പൊളിച്ചടുക്കി ബിനീഷ്‌കോടിയേരി

ചെങ്ങന്നൂ൪ കൊഴുവല്ലൂ൪ വട്ടാമോടിയിൽ തങ്കമ്മ എന്ന അമ്മ രമേശ് ചെന്നിത്തലയുടെ മുന്നിൽ കരഞ്ഞോണ്ട് നിൽക്കുന്ന ചിത്രം കേരളം മുഴുവൻ കണ്ടതാണ്. എന്നാണ് ഈ അമ്മയെ യുഡിഎഫ് പ്രവ൪ത്തക൪ തെറ്റിദ്ധരിപ്പിച്ചാണ് കരയിപ്പിച്ചതെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിനീഷ് കോടിയേരി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഇതു ചെങ്ങന്നൂ൪ കൊഴുവല്ലൂ൪ വട്ടാമോടിയിൽ തങ്കമ്മ, ഈ അമ്മയുടെ മുഖം നമുക്കെല്ലാം സുപരിചിതമാണിപ്പോൾ. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ മുന്നിൽ കരഞ്ഞോണ്ട് നിൽക്കുന്ന ചിത്രം കേരളം മുഴുവൻ പ്രചരിച്ചിരുന്നു. കെ-റെയിൽ വന്നാൽ ഉള്ള കിടപ്പാടം നഷ്ടപ്പെടുമെന്ന് ആ പാവം അമ്മയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് യുഡിഎഫ് പ്രവ൪ത്തക൪ അവിടെ ആ നാടകം കാഴ്ചവെച്ചത്.കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ എന്ന ചിന്തയിലാണ് പ്രതിപക്ഷം ഇതെല്ലം കാട്ടിക്കൂട്ടുന്നത്.
പക്ഷെ സിപിഐഎം എന്ന പ്രസ്ഥാനത്തോട് ജനങ്ങൾക്കുള്ള സ്നേഹവും വിശ്വാസവും എത്രത്തോളമുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ വരുംദിവസങ്ങളിൽ തിരിച്ചറിയാൻ പോകുന്നതേയുള്ളു.അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മന്ത്രി സജിചെറിയാൻ തങ്കമ്മ അമ്മയെ നേരിൽ ചെന്ന്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. കെ റെയിൽ വരുമ്പോൾ നഷ്ടമാകുന്ന ഭൂമിക്ക് നാലിരട്ടി വില ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമെന്നും അതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കുകയുള്ളെന്നും മന്ത്രി ഉറപ്പ് നൽകി.
കൂടാതെ തങ്കമ്മ അമ്മക്ക് ലൈഫ് പദ്ധതി വഴി അടച്ചുറപ്പുള്ള നല്ലയൊരു വീട് എന്തായാലും നൽകുമെന്നും മന്ത്രി പറഞ്ഞു: സിപിഐഎം സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ അർത്ഥവത്താവുകയാണ്.സഖാക്കൾ ജനങ്ങളോടൊപ്പം നിന്ന് അവരിലേക്ക് ഇറങ്ങിച്ചെന്ന് കെ റെയിൽ കാര്യങ്ങൾ വിശദീകരിച്ച് തുടങ്ങുന്ന സമയംമുതൽ പ്രതിപക്ഷത്തിന്റെ സഹതാപ നാടകങ്ങൾ കാറ്റിൽ പറക്കും.ജനങ്ങൾ ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കും നാടിന്റെ വികസനത്തിനായി ഒന്നിക്കും ..
https://www.facebook.com/Malayalivartha