വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരത്തിന്റെ ചാലകശക്തികളില്‍ പ്രധാനിയായിരുന്ന ദേവകി നമ്പീശന്‍ അന്തരിച്ചു

വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരത്തിന്റെ ചാലകശക്തികളില്‍ പ്രധാനി വെള്ളാറ്റഞ്ഞൂര്‍ അരീക്കര തെക്കേ പുഷ്പകത്ത് ദേവകി നമ്പീശന്‍ (90) അന്തരിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെ തൃശ്ശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം. മുണ്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്ന് വിരമിച്ച ഓക്‌സിലറി നഴ്‌സ് ആന്‍ഡ് മിഡ് വൈഫ് ആയിരുന്നു.
വടക്കാഞ്ചേരി മുന്‍ എം.എല്‍.എ.യും സി.പി.എം. നേതാവുമായ പരേതനായ എ.എസ്.എന്‍. നമ്പീശന്റെ ഭാര്യയാണ്.1956-ല്‍ വേലൂര്‍ മണിമലര്‍ക്കാവില്‍ അരിപ്പറ താലത്തിനിടയില്‍ നടന്ന മാറുമറയ്ക്കല്‍ സമരത്തിന്റെ പിന്നണിയില്‍ നിന്നതിന്റെ ആവേശം മരിക്കുന്നതുവരെ ദേവകി നമ്പീശനിലുണ്ടായിരുന്നു.
താലമെടുക്കുന്ന സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുമതി ഇല്ലായിരുന്നു. ഇതിനെതിരേയായിരുന്നു സമരം. സമരം നടക്കുന്ന വേളയില്‍ പ്രസവത്തെത്തുടര്‍ന്നുള്ള വിശ്രമത്തിലായിരുന്നതിനാല്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. .എന്നാല്‍ സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കും മറ്റും പ്രചോദനവും പിന്തുണയുമേകിയവരില്‍ പ്രധാനിയായിരുന്നു. നിരവധി സമരങ്ങള്‍ക്ക് ആവേശം പകരുകയും രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.
ആറു പതിറ്റാണ്ട് മുമ്പ് എ.കെ.ജി. നയിച്ച കര്‍ഷകജാഥയില്‍ പങ്കെടുത്ത് ജയില്‍വാസവും
"
https://www.facebook.com/Malayalivartha























