Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..

ഇ.പി ബോംബ് പൊട്ടിച്ചത് വെറുതെയല്ല...അങ്ങനെ പിണറായി കേമനാകണ്ട..കളി കാണാനിരിക്കുന്നതേയുള്ളൂ

28 APRIL 2024 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം

മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ....

ഇനി ആ മെമ്മറി കാർഡ് കിട്ടും കാരണം ഇത്..

ട്രെയിനിനുള്ളില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

എന്തൊക്കെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നാലും അതൊന്നും സമ്മതിച്ചു കൊടുക്കുന്ന വ്യക്തിയല്ല ഇ.പി ജയരാജന്‍. വോട്ടെടുപ്പ് ദിവസം ബി.ജെ.പി പൊട്ടിച്ച ബോംബ് സത്യമായിരുന്നെന്ന് ഇ.പി സമ്മതിച്ചപ്പോള്‍ പലരും ഞെട്ടി. ജാവദേദ്കറെ കണ്ടത് വളരെ സ്വാഭാവിക നടപടി മാത്രമാണെന്ന് ഇ.പി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചെങ്കിലും അതിന് പിന്നില്‍ സി.പി.എമ്മിന് ഇട്ടൊരു പണി കൂടി കൊടുക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ദേശാഭിമാനി ജനറല്‍ മാനേജരായിരിക്കുമ്പോഴാണ് ജയരാജന്‍ കളങ്കിത വ്യക്തിത്വങ്ങളുമായുള്ള കൂട്ടുകെട്ട് ആരംഭിക്കുന്നത്. വിവാദ ലോട്ടറി മുതലാളി സാന്‍ഡിയാഗോ മാര്‍ട്ടിനുമായുള്ള ബന്ധം ഉപയോഗിച്ച് ദേശാഭിമാനിക്ക് പരസ്യം തരപ്പെടുത്തിയതും അവസാനം പാര്‍ട്ടി തന്നെ തിരിഞ്ഞു കൊത്തിയപ്പോള്‍ വാങ്ങിയ പണം മടക്കി കൊടുക്കേണ്ടി വന്നു. പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തിന് മറ്റൊരു കളങ്കിത വ്യക്തിത്വമായ ചാക്ക് രാധാകൃഷ്ണന്റെ കമ്പനിയില്‍ നിന്ന് പരസ്യം വാങ്ങിയതും

 

 

 

 

ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ പഴയ ഓഫീസ് കെട്ടിടം ചാക്ക് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യഗ്രൂപ്പിന് കൈമാറിയതും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അടുത്തകാലത്തായി ദല്ലാള്‍ നന്ദകുമാറുമായും അടുപ്പം സ്ഥാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ യാത്രയില്‍ പങ്കെടുക്കാതെ നന്ദകുമാറിന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന് പോയി. ഇതിന്റെ പടം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ദല്ലാളുമായി അടുത്തത് ജാവദേദ്കറുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായായിരുന്നെന്ന് ആക്ഷേപമുണ്ട്.

 

 

 

 

ദല്ലാള്‍ നന്ദകുമാറും ജാവദേദ്കറും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. അങ്ങനെ എല്ലാം കൊണ്ടും ഇ.പി ജയരാജനെ കോര്‍ണര്‍ ചെയ്യുന്ന സാഹചര്യങ്ങള്‍ പൊതുമണ്ഡലത്തിലുണ്ട്. താനും ഭക്തജനങ്ങളും മതിയെന്ന് പിണറായി തീരുമാനിച്ചതോടെ ഇ.പി അടക്കമുള്ള പല നേതാക്കളും തഴയപ്പെടുകയാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഇ.പിയെ ബന്ധുനിയമനത്തിന്റെ പേരിലാണ് പുറത്താക്കിയത്. അതേ ക്യാബിനെറ്റിലുണ്ടായിരുന്ന തോമസ് ചാണ്ടിക്കെതിരെ അതിലും ഗൗരവമായ കേസുണ്ടായിട്ടും പരമാവധി സംരക്ഷിച്ചു. കോടതി ഇടപെട്ടതോടെ ഗത്യന്തരമില്ലാതെയാണ് ചാണ്ടിച്ചായന്‍ രാജിവെച്ചത്. അതായത് ചാണ്ടിയോടുള്ള കരുതല്‍ പോലും ഇ.പിയോട് പിണറായി കാട്ടിയില്ലെന്ന് അര്‍ത്ഥം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റും നല്‍കിയില്ല. എന്തിനാണ് തന്നോട് ഇങ്ങിനെ ചെയ്യുന്നതെന്ന് എത്ര ആലോചിച്ചിട്ടും ചിറ്റപ്പന് മനസ്സിലായില്ല. അദ്ദേഹം പാര്‍ട്ടിയോട് ഇടഞ്ഞു. അങ്ങനെ മനസ്സില്ലാ മനസ്സോടെയാണ് പിണറായി ചിറ്റപ്പനെ കണ്‍വീനറാക്കിയത്. ആ കസേര തനിക്ക് ചേരില്ലെന്ന് തുടക്കത്തിലേ ചിറ്റപ്പന്‍ തെളിയിച്ചു.

ജീവിതം മുഴുവനും പാര്‍ട്ടിക്ക് വേണ്ടി മാറ്റിവെച്ചയാളാണ് ഇ.പി ജയരാജന്‍. വര്‍ഗശത്രുകള്‍ നിറയൊഴിച്ച ഉണ്ടയുടെ പകുതി ഇപ്പോഴും കഴുത്തില്‍ ഇരിപ്പുണ്ട്. അതുമായാണ് അദ്ദേഹം ജീവിക്കുന്നത്. ഇത്തരത്തില്‍ ശക്തമായ പോരാട്ട ചരിത്രമുള്ള നേതാവാണ് ഇ.പി. അദ്ദേഹത്തേക്കാള്‍ ജൂനിയറായ എം.വി ഗോവിന്ദന് സ്ഥാനമാനങ്ങളെല്ലാം നല്‍കുമ്പോള്‍ ചിറ്റപ്പന്‍ കലിപ്പിലായില്ലെങ്കിലേ അത്ഭുതമുള്ളൂ. പാര്‍ലമെന്ററി രംഗത്തെങ്ങും വലിയ വ്യാമോഹമില്ലാത്തയാളാണ് ഇ.പി.

 

 

 

 

 

പാര്‍ട്ടി പദവികളില്‍ നിന്ന് അകറ്റുമ്പോഴുണ്ടാകുന്ന വിഷമം സ്വാഭാവികമാണ്. എന്നാല്‍ തന്നെ പൂര്‍ണമായും അവഗണിക്കുന്നു എന്ന തോന്നലുണ്ടായതോടെയാണ് ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങിയതെന്നാണ് എല്‍.ഡി.എഫിലെ അന്തപ്പുര സംസാരം. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തരിപ്പണമാക്കിയ ശേഷം ലീഗിനെ ഇടത് മുന്നണിയിലെടുക്കുകയും ലോകമുള്ളിടത്തോളം കാലം തങ്ങള്‍ക്ക് കേരളം ഭരിക്കാം ബി.ജെ.പി പ്രതിപക്ഷത്തിരിക്കുകയും ചെയ്യും അതാണ് സി.പി.എമ്മിന്റെ സ്വപ്നം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ന്യൂനപക്ഷങ്ങള്‍ ഇടതിനൊപ്പമേ നില്‍ക്കൂ. ഇത് ഘടകക്ഷികളില്‍ പലരോടും സി.പി.എം നേതാക്കള്‍ പങ്കുവെച്ചതായാണ് സൂചന. അങ്ങനെയൊരു നാളെ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ബി.ജെ.പിക്കൊപ്പം പോകുന്നത് എന്തുകൊണ്ടും ഗുണം ചെയ്യുമെന്ന് ഇ.പി കരുതിയിട്ടുണ്ടാകും. കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുക കൂടി ചെയ്താല്‍ എല്ലാം കൊണ്ടും മാസാകും. പിന്നെ സി.പി.എമ്മിന് ഇ.പിയെ തൊടാനാകില്ല. മാത്രമല്ല പല നേതാക്കളുടെയും ഭൂതകാലം ഇ.പിക്ക് കാണാപാടമാണല്ലോ. പക്ഷെ, കണക്കുകൂട്ടലുകള്‍ എവിടെയോ പിഴച്ചു. അതിന് വലിയ വിലനല്‍കേണ്ടി വരും. താമസിയാതെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ചിറ്റപ്പന്‍ ഔട്ടാകും. ഈ ടെറട്ടറിയില്‍ കണ്ട് പോയേക്കരുതെന്ന താക്കീതായിരിക്കും കൊടുക്കാനിരിക്കുന്നത്. അങ്ങനെയെങ്കില്‍ ചിറ്റപ്പന്‍ രാഷ്ട്രീയ വനവാസത്തിന് പോകാന്‍ സാധ്യതയുണ്ട്.

 

 

രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ്സ് ബന്ധം ഇരുതല വാള്‍ പോലെയാണ്. പാര്‍ട്ടിക്ക് ഗുണവുമുണ്ട്, ദോഷവുമുണ്ട്. ഇ.പിക്ക് തന്റെ ബിസിനസ്സും മറ്റും സേഫാക്കാനായി. ഇ.ഡി ആ വഴിക്ക് വരുമെന്ന് ഇനി പേടിക്കണ്ട. ബി.ജെ.പി നേതാവുമായുള്ള ചങ്ങാത്തമുതലാളിത്തം മുന്നണിക്കകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. യു.ഡി.എഫ് അത് പരമാവധി ആയുധമാക്കുന്നു. പല പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പ്രമുഖരും ബി.ജെ.പിയില്‍ പോയിട്ടുണ്ടെങ്കിലും ആരും ഇതുവരെ രക്ഷപെട്ടിട്ടില്ല. ഇ. ശ്രീധരന്‍, സെന്‍കുമാര്‍, ജേക്കബ് തോമസ്, രാമന്‍ നായര്‍ അങ്ങനെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് ഇ.പി അവിടേക്ക് ചെന്ന് ചാടിയാല്‍ എന്തെങ്കിലും ഗുണം ഉണ്ടാകുമോ എന്ന് ചോദിക്കുന്നവരുമുണ്ട്. ഇപിയെ പോലെ മാനസികാവസ്ഥയുള്ള ചില നേതാക്കളും മറുകണ്ടം ചാടാനും സാധ്യതയുണ്ട്. അതുകൊണ്ട് സി.പി.എം എന്ത് തീരുമാനം എടുക്കുമെന്ന് കാത്തിരുന്ന് കാണാം. ഇ.പി ജാവദേദ്കറെ കണ്ടകാര്യം തുറന്നടിക്കാന്‍ കാരണം ചില ഇടത് സ്ഥാനാര്‍ത്ഥികളുടെ പരാജയം ലക്ഷ്യമിട്ടാണ്. അവരൊക്കെ ജയിക്കുമെന്ന് പ്രതീക്ഷയുള്ളവരാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചമായ സ്ഥിതി പിണറായിക്കുണ്ടാകരുതെന്ന് ഇ.പി ആഗ്രഹിച്ചിട്ടുണ്ടാകാം. ചിറ്റപ്പന്‍ അപ്പനേക്കാള്‍ വല്യ ടീമാ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാ  (22 minutes ago)

ഉത്തരാഖണ്ഡിലെ ഗഡ്വാള്‍ ഹിമാലയത്തില്‍ ചാര്‍ധാം തീര്‍ത്ഥ യാത്ര ആരംഭിച്ചു...ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്‍ക്കായി തുറന്നു  (31 minutes ago)

മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (47 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം... 17 പേര്‍ക്ക് പരുക്ക്  (57 minutes ago)

ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല.... പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....  (1 hour ago)

സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം  (1 hour ago)

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍...  (1 hour ago)

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ....  (1 hour ago)

ഇനി ആ മെമ്മറി കാർഡ് കിട്ടും കാരണം ഇത്..  (2 hours ago)

ട്രെയിനിനുള്ളില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (2 hours ago)

ധന വകുപ്പ് മുഖ്യമന്ത്രിക്ക് !ബാലഗോപാൽ വഴിയാധാരമാകും...സഹമന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു....  (2 hours ago)

കണ്ണീരോടെ നിലവിളിച്ച്.... പിതാവിനും സഹോദരനുമൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് പതിമൂന്നുകാരന്‍ മുങ്ങിമരിച്ചു...  (2 hours ago)

ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി...  (2 hours ago)

Malayali Vartha Recommends