Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...

ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി...

13 MAY 2024 10:43 AM IST
മലയാളി വാര്‍ത്ത


ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി. ടുളൂസാണ് ഒന്നിനെതിരെ മൂന്ന് ഗോളിന് എംബാപ്പെയെയും സംഘത്തെയും വീഴ്ത്തിയത്. സീസണില്‍ ടീം വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്ന എംബാപ്പെയുടെ അവസാന ഹോം മത്സരത്തിന് കൂടിയാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്.

ലീഗിലെ പി.എസ്.ജിയുടെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. കിലിയന്‍ എംബാപ്പെ ഒഴികെയുള്ള മുഴുവന്‍ താരങ്ങളെയും മാറ്റിയാണ് കോച്ച് ലൂയിസ് എന്റിക്വെ പ്ലെയിങ് ഇലവനെ ഇറക്കിയത്. എട്ടാം മിനിറ്റില്‍ എംബാപ്പെയിലൂടെ പി.എസ്.ജിയാണ് ആദ്യം ഗോളടിച്ചത്. ഗോള്‍കീപ്പര്‍ ആര്‍നോ ടെനസ് നീട്ടിയടിച്ച പന്ത് പിടിച്ചെടുത്ത എംബാപ്പെ അതിവേഗം കുതിച്ച് ഗോള്‍കീപ്പറെയും വെട്ടിച്ച് പന്ത് വലക്കുള്ളിലാക്കുകയായിരുന്നു.

എന്നാല്‍, അഞ്ച് മിനിറ്റിനകം ദിയറയുടെ അസിസ്റ്റില്‍ തൈജ്‌സ് ഡല്ലിംഗയിലൂടെ ടുളൂസ് തിരിച്ചടിച്ചു. തൊട്ടുടന്‍ ലീഡ് നേടാനുള്ള അവസരം പി.എസ്.ജി ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് ആദ്യപകുതിയില്‍ കാര്യമായ അവസരമൊരുക്കാന്‍ ഇരുടീമിനും കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാര്‍കൊ അസന്‍സിയോക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഹെഡര്‍ പുറത്തേക്കായിരുന്നു. തൊട്ടുപിന്നാലെ എംബാപ്പെയും ഡാനിലെ പെരേരയും അവസരം പാഴാക്കി.

എന്നാല്‍,68ാം മിനിറ്റില്‍ സുവാസോ കൈമാറിയ പന്തില്‍ യാന്‍ ഗ്‌ബോഹോ അത്യുഗ്രന്‍ ഗോളിലൂടെ ടുളൂസിന് ലീഡ് സമ്മാനിച്ചു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഫ്രാങ്ക് മഗ്രി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചാമ്പ്യന്മാരായ പി.എസ്.ജിക്ക് രണ്ട് മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. 26ന് ലിയോണുമായി ഫ്രഞ്ച് കപ്പ് ഫൈനലിലും ഏറ്റുമുട്ടുകയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (11 minutes ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (23 minutes ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (26 minutes ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (28 minutes ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (33 minutes ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (38 minutes ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (51 minutes ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (1 hour ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (2 hours ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (2 hours ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (3 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (3 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (4 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (4 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (4 hours ago)

Malayali Vartha Recommends