ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം... 17 പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം... 17 പേര്‍ക്ക് പരുക്ക്. സാംബാളിലാണ് അപകടമുണ്ടായത്. ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവന്നിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ .
അമേമലെ രാത്രി സാംബാള്‍ - ഹസന്‍പൂര്‍ റോഡിലാണ് അപകടം സംഭവിച്ചത്. രാജ്പുര പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന പ്രദേശമാണിത്. ഗാസി റാം (60), മഹിപാല്‍ (55), ഗുമാനി (40) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
പരിക്കേറ്റ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ തന്നെ കണ്ടെയ്‌നര്‍ ട്രക്കിന്റെ ഡ്രൈവര്‍ ഇറങ്ങിയോടിയെന്ന് പൊലീസ്
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. . ലഖാന്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരാണ് മരിച്ചവരും പരിക്കേറ്റവരും. ബുലന്ദ്ശഹര്‍ ജില്ലയിലെ അനുപ്ശഹറില്‍ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം ട്രാക്ടറില്‍ മടങ്ങി വരുന്നതിനിടെയാണ് ദാരുണമായ സംഭവം .
"
https://www.facebook.com/Malayalivartha
























