Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..

12 MAY 2024 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

വേണ്ടിവന്നാൽ ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസിയാണ് ഭരണകൂടത്തിന്റെ നയം വ്യക്തമാക്കിയത്. ഇസ്രായേൽ ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ, ഞങ്ങളും ആണവനയത്തിൽ മാറ്റം വരുത്തും. അതേ ഭാഷയിൽ പ്രതികരിക്കും, ഖരാസി കൂട്ടിച്ചേർത്തു.ഏപ്രിലിൽ സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ ​രൂക്ഷമായി.

 

ഇറാന്റെ നിലപാടിനെതിരെ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) രം​ഗത്ത് വന്നു. ഇറാന്റെ ആണവ ഉദ്യോഗസ്ഥരും IAEA പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ നടത്തിയതായാണ് സൂചന. എന്നാൽ IAEA മേധാവി റാഫേൽ ഗ്രോസി, ഇറാന്റെ സഹകരണമില്ലായ്മയിൽ നിരാശ പ്രകടിപ്പിച്ചു. ഇറാന്റെ ആണവനയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുള്ള എല്ലാം നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ വർഷം ഇറാൻ തങ്ങളുടെ ആണവായുധ ശേഷി വെളിപ്പെടുത്താമെന്ന് IAEAക്ക് ഉറപ്പ് നൽകിയിരുന്നു, എന്നാൽ ഈ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നാണ് IAEA യുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

ഇതുമായി ബന്ധപ്പെട്ട കരാർ ഇറാൻ ഭരണകൂടം അം​ഗീകരിച്ചെങ്കിലും പിന്നീട് അതുമായി സഹകരിച്ചില്ല.യുദ്ധം അതികഠിനമായി മുന്നേറുകയാണ് അതിനിടയിൽ ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ബന്ധമുള്ള കപ്പലിലെ അഞ്ച് ഇന്ത്യൻ നാവികരെ വ്യാഴാഴ്ച വിട്ടയച്ചതായി ഇറാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ നാവികർ രാജ്യം വിട്ടതായും റിപ്പോർട്ടിൽ പറയുന്നു.മോചനത്തിൻ്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ എംബസി, ബന്ദർ അബ്ബാസിലെ എംബസിയുമായും ഇന്ത്യൻ കോൺസുലേറ്റുമായും ഇറാൻ അധികൃതരുടെ ഏകോപനത്തിന് നന്ദി അറിയിച്ചു."എംഎസ്‌സി ഏരീസിലെ 5 ഇന്ത്യൻ നാവികരെ മോചിപ്പിച്ച് ഇന്ന് വൈകുന്നേരം ഇറാനിൽ നിന്ന് പുറപ്പെട്ടു. ബന്ദർ അബ്ബാസിലെ എംബസിയുമായും ഇന്ത്യൻ കോൺസുലേറ്റുമായും അടുത്ത ഏകോപനത്തിന് ഇറാനിയൻ അധികാരികളെ ഞങ്ങൾ അഭിനന്ദിക്കുന്നു.

" ഇറാനിലെ ഇന്ത്യൻ എംബസി എക്‌സ് പോസ്റ്റിൽ കുറിച്ചു.ഏപ്രിൽ 13 നാണ് 17 ഇന്ത്യക്കാരടങ്ങുന്ന ഇസ്രയേലുമായി ബന്ധമുള്ള ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇതിൽ ഒരു വനിതയുൾപ്പെടെ 4 പേർ മലയാളികളാണ്. തൃശൂർ സ്വദേശിനിയായ ആൻ ടെസ ജോസഫിനെ ഏപ്രിൽ 18ന് മോചിപ്പിച്ച് നാട്ടിലേക്കയച്ചിരുന്നു. ഇറാനിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ആൻ ടെസയെ സർക്കാർ ഉദ്യോഗസ്ഥർ സ്വീകരിക്കുകയും ചെയ്തിരുന്നു.

 

ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേവി ഹോർമുസ് കടലിടുക്കിന് സമീപമാണ് കണ്ടെയ്‌നർ കപ്പൽ പിടിച്ചെടുത്തത്. എംഎസ്‌സി ഏരീസ് അവസാനമായി ഏപ്രിൽ 12 ന് ദുബായ് തീരത്ത് ഹോർമുസ് കടലിടുക്കിലേക്കാണ് യാത്ര ചെയ്തിരുന്നത്.ഇസ്രായേൽ ആക്രമണത്തിനെതിരെ ഹമാസ്. വെടിനിർത്തൽ ചർച്ചയുടെ മറവിലാണ് ഇസ്രായേലിന്റെ റഫ ആക്രമണമെന്ന് ഹമാസ് തുറന്നടിച്ചു. ചർച്ചയുടെ കാര്യത്തിൽ ഇനി പുനഃരാലോചന വേണ്ടിവരുമെന്നും റഫയിലേക്കുള്ള വരവ് പിക്ക്നിക് ആകില്ലെന്നും സൈന്യത്തിന് ഹമാസ് മുന്നറിയിപ്പ് നൽകി. ബീർഷെബ ഉൾപ്പെടെ നിരവധി ഇസ്രായേൽ കേന്ദ്രങ്ങൾക്ക് നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തി. ‌അതേസമയം ഗസ്സയിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. നഹാൽ ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടത്. 12 സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന വ‍‍ൃത്തങ്ങൾ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (5 hours ago)

Malayali Vartha Recommends