Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

റഫയില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തം:- റഫയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യോമ, കരയാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു: ഹമാസ് പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് അമേരിക്ക; ഇസ്രയേലിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരു ബന്ദി കൂടെ കൊല്ലപ്പെട്ടു...

12 MAY 2024 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

റഫയില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തമാകും എന്ന് യു.എന്നിന്റെ മുന്നറിയിപ്പ്. റഫയില്‍ സൈനിക നടപടി വിപുലീകരിക്കാന്‍ ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു പിന്നാലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍ സൈന്യം. കൂടുതല്‍ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ സൈന്യം ആവശ്യപ്പെട്ടു. തെക്കന്‍, വടക്കന്‍ ഗസ്സകളില്‍ കരയാക്രമണം വ്യാപകമായി. റഫയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യോമ, കരയാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

മൃതദേഹങ്ങള്‍ മാറ്റാനോ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാനോ യാതൊരു സംവിധാനവുമില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി മാത്രം മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഹമാസ് റഫയില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ ഹമാസ് പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് അമേരിക്ക ഇസ്രായേലിന് ഉറപ്പു നല്‍കിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ ഹമാസ് കൈമാറിയാല്‍ നാളെത്തന്നെ ഗസ്സയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നെ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.

സിവിലിയന്‍ സമൂഹത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാതെ ഇസ്രായേല്‍ നടത്തുന്ന റഫ ആക്രമണം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഫ്രാന്‍സും ജര്‍മനിയും മുന്നറിയിപ്പ് നല്‍കി. അതേസമയം, ഒരു ഇസ്രായേല്‍ ബന്ദി കൂടി ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.

 

 

ബ്രിട്ടീഷ്-ഇസ്രായേല്‍ പൗരനായി നദവ് പോപ്പിള്‍വെല്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. ഒരു മാസം മുമ്പാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നദവിന് പരിക്കേറ്റത്. നദവിന്റെ വിഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.

 

 

ഒരു മാസം മുമ്പ് ഇയാള്‍ക്ക് ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.

 

 

11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഇയാളുടെ വീഡിയോ സന്ദേശം ശനിയാഴ്ച ഹമാസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണവിവരം അറിയിച്ചത്. 'സമയം തീരുകയാണ്. നിങ്ങളുടെ സര്‍ക്കാര്‍ കള്ളം പറയുകയാണ്' എന്ന് ഇദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.

 

 

ഒക്ടോബര്‍ ഏഴിന് നിരിം കിബ്ബട്ട്‌സില്‍ നിന്നാണ് ഇയാളെ ഹമാസ് പിടികൂടിയത്. ഇദ്ദേഹത്തിന്റെ മാതാവിനെയും ബന്ദിയാക്കിയിരുന്നെങ്കിലും പിന്നീട് കരാര്‍ പ്രകാരം വിട്ടയച്ചു. കൂടാതെ ഇയാളുടെ സഹോദരന്‍ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് ഹമാസ് ബന്ദികളുടെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. ഏപ്രില്‍ 27 ന് രണ്ട് ബന്ദികളുടെയും മൂന്ന് ദിവസം മുമ്പ് മറ്റൊരാളുടെയും ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

 

 

ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന് മേല്‍ ആഭ്യന്തര സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനിടയിലാണ് വീഡിയോകള്‍ പുറത്തുവരുന്നത്. നദവിന്റെ മരണവാര്‍ത്ത വന്നതോടെ ബന്ദിമോചനത്തിനായി ഇസ്രായേലില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിച്ചു. പലയിടങ്ങളിലും പ്രക്ഷോഭകര്‍ക്കു നേരെ സുരക്ഷാ വിഭാഗം ബലപ്രയോഗം നടത്തി.

 

 

അതിനിടെ അല്‍ശിഫ ആശുപത്രിയിലെ കൂട്ടക്കുഴിമാടത്തില്‍ നിന്ന് പുതുതായി 81 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഗസ്സയില്‍ പിടികൂടിയ നൂറുകണക്കിന് ഫലസ്തീന്‍കാരെ കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയെന്ന സി.എന്‍.എന്‍ റിപ്പോര്‍ട്ടിനു മേല്‍ ഇസ്രായേലിനോട് വിശദീകരണം തേടിയെന്ന് അമേരിക്ക. വംശഹത്യാ കേസില്‍ ഗസ്സയില്‍ നിന്ന് ഇസ്രായേലിനോട് പിന്‍മാറാന്‍ ആവശ്യപ്പെടണമെന്ന് ദക്ഷിണാഫ്രിക്കയും കൊളംബിയയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (6 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (6 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (6 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (6 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (7 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (8 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (8 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (8 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (9 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (9 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (9 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (9 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (9 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (9 hours ago)

Malayali Vartha Recommends