ജിസ് മോളുടെ ആത്മഹത്യ ; ഭർത്താവ് ജിമ്മിയും പിതാവും കസ്റ്റഡിയിൽ; ചോദ്യം ചെയ്ത ശേഷം അറസ്റ്റിലേക്ക്

കോട്ടയം ഏറ്റുമാനൂർ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ജിസ്മോളും മക്കൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഏറ്റുമാനൂർ പോലീസ് ആണ് ഇരുവരെയും വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുത്തത്. നിർണായക തെളിവ് പോലീസ് കണ്ടെത്തിയതായി സൂചന ഉണ്ട്.
ജിസ് മോൾ ഗാർഹിക പീഡനത്തിനിരയായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ പരിശോധനയിലാണ് ഇത് കണ്ടെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. ഓഡിയോ സന്ദേശങ്ങൾ അടക്കം പോലീസ് കണ്ടെത്തി. ചോദ്യം ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യും.
https://www.facebook.com/Malayalivartha