ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

യുവതിയെയും മക്കളെയും മീനച്ചിലാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അയര്‍ക്കുന്നം നീറിക്കാട് തൊണ്ണംമാവുങ്കല്‍ ജിസ്‌മോള്‍ തോമസ് (ജെസി - 34), മക്കളായ നേഹ ആന്‍ ജിമ്മി (5), നോറ ലിസ് ജിമ്മി (2) എന്നിവര്‍ മരിച്ച സംഭവത്തിലാണ് ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മി, ജിമ്മിയുടെ പിതാവ് ജോസഫ് എന്നിവരെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതത്. മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയുന്നതിനായി ഇരുവരെയും രാവിലെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു.
ഈ മാസം 15നാണ് ജിസ്‌മോളെയും മക്കളെയും മീനച്ചിലാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്തോലി പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഹൈക്കോടതിയിലെ അഭിഭാഷകയുമാണു ജിസ്‌മോള്‍. മക്കളെയും കൂട്ടി ജിസ്‌മോള്‍ ആറ്റില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. സ്‌കൂട്ടറില്‍ മക്കളോടൊപ്പം എത്തിയ ജിസ്‌മോള്‍, സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ആറുമാനൂര്‍ പള്ളിക്കുന്നുകടവില്‍നിന്ന് ആറ്റിലേക്കു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ആഴവും ഒഴുക്കുമുള്ള അപകടമേഖലയാണ് ഇവിടം. 50 മീറ്ററോളം അകലെ വെള്ളത്തിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരാണ് കുഞ്ഞുങ്ങളെ കരയിലേക്കെത്തിച്ചത്. ആറിന്റെ മറുകരയില്‍ നിന്നു ജിസ്‌മോളെയും കണ്ടെത്തി. മൂവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ജിസ്‌മോളുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ജിസ്‌മോളെ ഭര്‍ത്താവ് ജിമ്മി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും കടുത്ത ശാരീരിക മാനസിക പീഡനത്തിനൊടുവിലാണ് മക്കള്‍ക്കൊപ്പം പുഴയില്‍ച്ചാടി ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു.
ജിമ്മിയുടെ അമ്മയും സഹോദരിയും വീട്ടില്‍ കടുത്ത മാനസിക പീഡനം നടത്തിയിരുന്നതായും പിതാവ് പി.കെ.തോമസ് പറഞ്ഞു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള ജിമ്മിയുടെ വീട്ടില്‍ ജിസ്മോളുടെ അത്യാവശ്യങ്ങള്‍ക്ക് പോലും പണം നല്‍കിയിരുന്നില്ല. മരിക്കുന്നതിന് മുന്‍പ് വീട്ടില്‍ നടന്ന പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പ്രകോപനം. ഈ പ്രശ്‌നങ്ങള്‍ എന്താണെന്ന് പൊലീസ് അന്വേഷിക്കണമെന്നുമാണു കുടുംബത്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha