കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍

കൈക്കൂലി വാങ്ങിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍. കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടറാണ് പിടിയിലായത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി 15000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു വിജിലന്‍സ് സംഘം പിടികൂടിയത്.
അഞ്ച് നിലയുള്ള കെട്ടിടത്തിന് അംഗീകാരം നല്‍കണമെങ്കില്‍ 5000 രൂപ വെച്ച് 25000 രൂപയാണ് വാങ്ങുന്നതെന്നും എന്നാല്‍ 15,000 നല്‍കിയാല്‍ മതിയെന്നും ഇവര്‍ പറഞ്ഞതായി പരാതികാരന്‍ അറിയിച്ചു. പിന്നാലെ പരാതികാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. വൈറ്റിലയില്‍ റോഡരികില്‍ കാറില്‍ വെച്ച് പണം വാങ്ങുന്നതിനിടയിലാണ് ഇവര്‍ വിജിലന്‍സ് പിടിയിലാവുന്നത്.
https://www.facebook.com/Malayalivartha